എന്താ കുട്ടി ഒന്ന്
ചിരിച്ചാല്‍......ചോദ്യം കേട്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് കൂടി നുറുങ്ങി. ഇനി
തനിക്കു ആവുമോ അതിന്.
എത്ര വര്‍ഷമായി ഒരുമിച്ചു
ജോലി ചെയ്യുന്നു. ചിരി—ഒരു മോഡലിന്‍ വേണ്ട ഏറ്റവും ആകര്‍ഷകമായ ഘടകം. തന്‍റെ എത്ര
സ്കെട്ച്ചുകള്‍ ഇയാള്‍ പകര്‍ത്തിയിരിക്കുന്നു. എത്ര എണ്ണം വിറ്റു പോയിരിക്കുന്നു.
ഒരുമിച്ചു പഠിച്ച കലാലയം
തന്ന ജോലിയും കൂട്ടുകാരനും. ഒരിക്കലും അതൊരു ജോലി ആയി തോന്നാത്തത് ഇവന്‍ കൂടെ
ഉള്ളത് കൊണ്ടല്ലേ. വൈകിട്ട് വീട്ടില്‍ നിന്ന് പുളിച്ച തെറി കേള്‍ക്കുമ്പോള്‍
തോന്നും നാളെ മുതല്‍ പോകില്ല എന്ന്. പക്ഷെ നേരം പുലരുമ്പോള്‍ വീണ്ടും അവന്‍റെ
അടുത്തേക്ക്. അവനു ഞാനും ഞാന് അവനും..... അങ്ങനെ ആയിപ്പോയി.
രണ്ടാളും തമ്മിലുള്ള ഒരു
രസതന്ത്രം അങ്ങനെ ആണ്. അവന്‍ മനസില്‍ കാണുന്നത് പ്രകടിപ്പിക്കാന്‍ ദൈവം തന്ന വരം. വന്ദന--അവന്‍റെ
ഭാര്യ-- പറഞ്ഞതാ. അവള്‍ക്കു പരിഭവം ഏതുമില്ല, താന്‍ വരാതിരുന്നാല്‍ അവള്‍ ഉടനെ
അന്വേഷിച്ചു വരും.
പഠനം കഴിഞ്ഞപ്പോള്‍ ഇളയ
കുട്ടികളുടെ ഭാവിയെക്കരുതി അച്ഛന്‍ ചൂണ്ടി ക്കാണിച്ച വധുവിനെ തെരഞ്ഞെടുക്കുമ്പോള്‍,
വലിയ പ്രയാസം ആയിരുന്നു അവനു. ``പുതിയ ആളിന് നമ്മുടെ ഒപ്പം യോജിച്ചു പോകാന്‍ പറ്റുമോ എന്ന്’’. പക്ഷെ തനിക്കു അന്ന് അതൊരു
പ്രശ്നമായി തോന്നിയില്ല.
പിന്നെ അവന്‍റെ കൂടി നിര്‍ബന്ധത്തിനു
വഴങ്ങി മറ്റൊരു താലിക്ക് തല കുനിച്ചത്............. ആദ്യമൊക്കെ കൂടെ
വരുമായിരുന്നു, പോകെപ്പോകെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം. ഒരു കുഞ്ഞെങ്കിലും
ഉണ്ടായിരുന്നെങ്കില്‍........എപ്പോഴും ആഗ്രഹിക്കാറുണ്ട്.
പിന്നെയാണ് അറിഞ്ഞത് ആ
ദുഃഖം താങ്ങാന്‍ കഴിയാതെ ആണ്, ആള്‍ കൂടെക്കൂടെ അക്രമാസക്തന്‍ ആകുന്നതെന്ന്. ചെറുപ്പത്തിലെ
ആഘോഷങ്ങള്‍ കൊണ്ട്.................. വന്നു ചേര്‍ന്ന വലിയ അപകടം. എല്ലാം അറിഞ്ഞു
കൊണ്ട് എന്തിനു ചതിച്ചു എന്ന് അറിയാതെ ചോദിച്ചു പോകാറുണ്ട്. അറിഞ്ഞുവെങ്കിലും
സമ്മതിക്കുമായിരുന്നു, പക്ഷേ എല്ലാം ഒളിപ്പിച്ചു വച്ച് ഒരു കള്ളനെപ്പോലെ.....ആലോചിക്കുമ്പോള്‍
ഒരു തരം നിര്‍വികാരതയാണ് തോന്നാറ്.
``നീ ഏതു ലോകത്തിലാണ്, ചായ
തണുക്കും’’. ഫ്രഷ് ആകാന്‍ ചായ എടുത്തു വന്ന വന്ദന മുന്നില്‍. കൂടെ മണിക്കുട്ടിയും.
മോളെ വാരി എടുത്തു നെറുകയില്‍ ഉമ്മ വച്ചപ്പോള്‍ എവിടൊക്കെയോ മുള്ള് തറയ്ക്കുന്ന
പോലെ. അറിഞ്ഞു കൊണ്ട് എറിഞ്ഞുടച്ച സ്വന്തം ജീവിതത്തെ ഓര്‍ത്തു നെടുവീര്‍പ്പിടാന്‍
മാത്രേ കഴിയൂ എന്ന തിരിച്ചറിവ്.
No comments:
Post a Comment