Wednesday, May 27, 2015

ഭാവശുദ്ധി


കയര്‍ത്തിട്ടുണ്ട് ഞാന്‍
വലിച്ചെറിഞ്ഞൂടെ ശ്വാസം മുട്ടിക്കുന്ന
ഈ കുരുക്ക്
ഇറങ്ങി തിരിച്ചൂടെ
പുതിയൊരു പുലരിയിലേക്ക്
അന്നൊക്കെ ഒരു നെടുവീര്‍പ്പ് മാത്രം
അല്ലെങ്കില്‍ ചങ്ക് ചുട്ട് നീറ്റും
രണ്ടു തുള്ളികള്‍
എനിക്ക് മറുപടി ആയി
ഇന്ന്.......................
മഴയത്ത് പൈപ്പ് വെള്ളം കുടിച്ചു
ഇറയത്ത്‌ നായയെപ്പോലെ കിടന്നിട്ടും
നല്ലതൊന്നും കേള്‍ക്കാന്‍ കഴിയാതിരുന്നിട്ടും
എന്‍ പൈതല്‍ തന്‍ തുടകള്‍ ചുവന്നു തുടുത്തിട്ടും
അവന്‍റെ യാചന ചെവിയില്‍ വന്നലച്ചിട്ടും
വലിച്ചെറിയാന്‍ ഒന്നും ഇല്ലാതെ ആയിട്ടും
കഴിയുന്നില്ല
എന്നെ കെട്ടി വരിയുന്ന
ശ്വാസം മുട്ടിക്കുന്ന കുരുക്ക് വിടുവിക്കാന്‍
ഒരു പക്ഷേ ഇതാവുമോ

ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി?

No comments: