അനിയത്തി നീ വന്നോ, നമ്മുടെ വിവേക് ഒക്കെ അവിടെ ആണ് ആദ്യം വര്ക്ക് ചെയ്തത്. പിന്നെയാണ് ഇവിടെ ഓഫീസില്‍ വന്നത്. അന്തരീക്ഷം ഒക്കെ കൊള്ളാം.
വളര്ച്ചക്ക് നല്ല സ്കോപ് ഉണ്ട്. തുടര്‍ന്ന് പഠിക്കാം .........ഏട്ടന്റെ ലെറ്റര്‍ കിട്ടിയപ്പോള്‍ സമാധാനം ആയി.
ഇന്റര് വ്യു വിനു പോകുന്ന സ്ഥാപനത്തെ ക്കുറിച്ച് ഒരു ഏകദേശ ധാരണ നല്ലതാണല്ലോ.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു, പെട്ടി ഒരുക്കി ഞാന്‍ തയാറായി. അവിടെ നിന്ന് പോന്നിട്ട് രണ്ടു മാസം ആയതേ ഉള്ളൂ. ബാഗില്‍ നിന്ന് ഒന്നും മാറ്റിയിട്ടില്ല, എന്നും അങ്ങോട്ടും ഇങ്ങോട്ടും യാത്ര പോകുന്നത് കൊണ്ട് എല്ലാം യഥാ സ്ഥാനത്ത് തന്നെ ഉണ്ട്.

ഓഫീസില്‍ രണ്ടു ദിവസത്തെ ലീവ് കൊടുത്തു. തിരികെ വരേണ്ടി വരല്ലേ എന്ന് പ്രാര്ത്ഥന ആയിരുന്നു, അത്രയ്ക്ക് മടുത്തു പോയി അവിടുത്തെ സാഹചര്യങ്ങള്‍.
********************************************************************************************
കോളിംഗ് ബെല്ലില്‍ വിരല്‍ അമര്ത്തി ഞാന്‍ കാത്ത് നിന്നു.
അപ്പു ഝടുതിയില്‍ കോണി ഇറങ്ങി വന്നു.
എന്റെ കൂട്ടുകാരി `അനൂപ’ എന്ന ഞങ്ങളുടെ `അപ്പു’ അമ്മയായി വളര്ന്നി രിക്കുന്നു.

കുടുക്കുകള്‍ തെറ്റിച്ചാണ് അവള്‍ ഇട്ടിരിക്കുന്നത്. പണ്ടത്തെ അലസതയോക്കെ പോയി മറഞ്ഞിരിക്കുന്നു. സൗന്ദര്യം ഒന്ന് കൂടി കൂടിയിട്ടുണ്ട്. ഞാന്‍ അവളെ അടിമുടി ഉഴിഞ്ഞു അവളിലെ മാറ്റം നോക്കിക്കണ്ടു.
അമ്മയുടെ സാമീപ്യം നഷ്ടമായപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് വലിയ വായില്‍ നിലവിളി വന്നു. വാതില്‍ തുറന്നു തന്നിട്ട് വീണ്ടും അവള്‍ അകത്തേക്ക് ഓടിക്കയറി. മകളെ എടുത്തു തിരിച്ചു വന്നു. കുഞ്ഞൂണിനു കണ്ടതാണ്. മകളും ഒരു കൊച്ചു ചുന്ദരി തന്നെ.
വീട്ട് ജോലിയും കുഞ്ഞിനെ നോക്കലും ഒക്കെ ആയി `അപ്പു’ തിരക്കില്‍ ആണ്.
കുഞ്ഞു ഉറങ്ങിയപ്പോള്‍ ഏട്ടന് കഴിക്കാന്‍ വൈകിട്ട് പലഹാരം വരെ അവള്‍ ഉണ്ടാക്കി വച്ചിരിക്കുന്നു. അല്ലെങ്കിലും അവള്‍ പണ്ടേ ഒരു `പാചകറാണി’ തന്നെ ആണ്. തിങ്കളാഴ്ചകളില്‍ എന്നും അവളുടെ കൈപുണ്യം നുണഞ്ഞത് ഞാന്‍ ഓര്ത്തു.

മകളെ ഒക്കത്ത് എടുത്തു...... രണ്ടാളും അടുക്കളയിലേക്കു നടന്നു.
ചായ കുടിച്ചിരുന്നപ്പോള്‍ ഏട്ടന്റെ ഫോണ്‍ വന്നു. വിരുന്നുകാരി എത്തിയോ, സ്പെഷ്യല്‍ ആയി എന്ത് വാങ്ങണം എന്നറിയാന്‍.
ചായ കുടിച്ചിരുന്നപ്പോള്‍ ഏട്ടന്റെ ഫോണ്‍ വന്നു. വിരുന്നുകാരി എത്തിയോ, സ്പെഷ്യല്‍ ആയി എന്ത് വാങ്ങണം എന്നറിയാന്‍.
``ഏട്ടന്‍ വേഗം വന്നാല്‍ മതി’’ ഞാന്‍ മറുപടി പറഞ്ഞു.
മകളെ കളി ഊഞ്ഞാലില്‍ ഇരുത്തി ആട്ടിയപ്പോള്‍ ഞാന്‍ കണ്ടു കഴിഞ്ഞ തവണ വന്നപ്പോള്‍ ഷോ കേസില്‍ വച്ച് പോയ കുപ്പിവളകള്‍.
അത് എന്നും ഒരു ഹോബി ആണ്, വള ഉപയോഗിച്ചില്ല എങ്കിലും എവിടെ കുപ്പിവള കണ്ടാലും വാങ്ങുക , പല കളര്‍ ഇട കലര്ത്തിഞ വക്കുമ്പോള്‍ ഉള്ള ഭംഗി നോക്കി ഇരിക്കുക. എത്ര വാങ്ങിയാലും അടുക്കിയാലും മടുക്കാതെ.
അത് എന്നും ഒരു ഹോബി ആണ്, വള ഉപയോഗിച്ചില്ല എങ്കിലും എവിടെ കുപ്പിവള കണ്ടാലും വാങ്ങുക , പല കളര്‍ ഇട കലര്ത്തിഞ വക്കുമ്പോള്‍ ഉള്ള ഭംഗി നോക്കി ഇരിക്കുക. എത്ര വാങ്ങിയാലും അടുക്കിയാലും മടുക്കാതെ.
ഏട്ടന്‍ വന്നപ്പോള്‍ നേരം സന്ധ്യയായി. ടൌണില്‍ നിന്നും പഴുത്ത വാഴക്ക വറ്റല്‍, പിന്നെ സപ്പോട്ട അങ്ങനെ ഇഷ്ടപ്പെട്ട സാധനങ്ങളുടെ നീണ്ട നിര.
കിടക്കാന്‍ സമയം അപ്പു ഓര്മിപ്പിച്ചു, സര്ട്ടിഫിക്കറ്റ് എല്ലാം എടുത്തു വച്ച് നേരത്തെ കിടക്കു, രാവിലെ ഏട്ടന്‍ റെയില് വേ സ്റ്റേഷനില്‍ വിട്ടു തരും.
ബാഗ് തുറന്നപ്പോള്‍ ആണ് ഒരു കവര്‍ ശ്രദ്ധിച്ചത്, ഇന്റര് വ്യു വിനു ഇടാന്‍ പുതിയ ഡ്രസ്സ്.
``ഈ അമ്മയുടെ ഒരു കാര്യം, ഇപ്പോള്‍ ഇതിന്റെ ആവശ്യം ഉ ഉണ്ടായിരുന്നോ. പാവം അമ്മ....... മകള്‍ ആദ്യമായി ജോലിക്ക് പോകുമ്പോള്‍ മോശം ആകേണ്ട എന്ന് ആയിരിക്കും.......’’
``ഈ അമ്മയുടെ ഒരു കാര്യം, ഇപ്പോള്‍ ഇതിന്റെ ആവശ്യം ഉ ഉണ്ടായിരുന്നോ. പാവം അമ്മ....... മകള്‍ ആദ്യമായി ജോലിക്ക് പോകുമ്പോള്‍ മോശം ആകേണ്ട എന്ന് ആയിരിക്കും.......’’
രാത്രി അല്പം പോലും ഉറങ്ങിയില്ല, ഓരോന്ന് ഓര്ത്തു കിടന്നു. ഇവിടെ ജോലി കിട്ടിയാല്‍ അമ്മയെക്കൂടെ കൊണ്ട് വരണം......ചെറിയ ഒരു വീട്.....പട്ടിക നീണ്ടതാണ് ....
രാവിലെ കട്ടന്ചായയും ആയി അപ്പു വന്നു വിളിച്ചപ്പോള്‍ ഞാന്‍ കുളി ഒക്കെ കഴിഞ്ഞിരിക്കുന്നു.
റെയില് വേ സ്റ്റേഷനില്‍ വിട്ടപ്പോള്‍ ഏട്ടന്‍ ഓര്മിപ്പിച്ചു, കിട്ടിയില്ലേലും കുഴപ്പം ഇല്ല വലിയ ടെന്ഷന്‍ ഒന്നും വേണ്ട. തല്ക്കാലം നാട്ടില്‍ ഒരു ജോലി ഉണ്ടല്ലോ.
ഇന്റര് വ്യു വെറും പ്രഹസനം ആണെന്നും, ആളെ എടുത്തിട്ടുള്ള ഓരോ ക്കളികള്‍ ആണെന്നും ആരോ പറയുന്ന കേട്ടു. അതാകും അവര്‍ ചോദിച്ചതൊക്കെ അദ്ധ്യാത്മികതയെപ്പറ്റി ആയിരുന്നു, ആശ്രമത്തിന്റെ കോളേജ് ആയതു കൊണ്ടെന്നു ഞാന്‍ സമാധാനിച്ചു.
മൂന്നു മണിക്ക് വീട്ടില്‍ വന്നപ്പോള്‍ ആണ് പത്രം ഞാന്‍ കാണുന്നത് നടന്‍ സുകുമാരന്‍ അന്തരിച്ചു. `അണിയാത്ത വളകള്‍’ അതിലെ കാമുകന്‍ എന്നും എനിക്ക് ഹരം ആയിരുന്നു. പിന്നെ `സര് വകലാശാല’യിലെ ആ അധ്യാപകനെ എന്നും വലിയ ഇഷ്ടം...... പോലീസ് ഓഫീസര്‍ ആയും വക്കീല്‍ ആയും തിളങ്ങിയ വേഷങ്ങള്‍. ഒരിക്കലും മലയാളിക്ക് മറക്കാന്‍ കഴിയാത്ത പ്രതിഭ.
വൈകിട്ട് ``കോട്ട മൈതാനത്തെ’ ഹനുമാന്‍ കോവിലില്‍ തൊഴാന്‍ പോയി. ഇരുന്നു ആണ് അവിടെ പൂജ നടത്തുന്നത്. ചെറിയ അമ്പലം ആണെങ്കിലും ഉദ്ദിഷ്ടകാര്യം നടക്കും എന്നാണ് വിശ്വാസം.
ഈ നാടിനെ മറക്കാന്‍ ഇവിടം വിട്ടു പോകാന്‍ ഇഷ്ടം ഇല്ലാത്തതു കൊണ്ടാണ് ഈ ജോലിക്ക് കൊടുത്തത്. അതല്ലാതെ വേറെ ഒന്നും എനിക്ക് പ്രാര്ത്ഥിക്കാന്‍ ഇല്ലായിരുന്നു.
എന്റെ ഉത്സാഹം ഇല്ലായ്മ അവരെയും വിഷമിപ്പിച്ചു.
`ഞങ്ങള്‍ രാവിലെ കണ്ടതാണ് സുകുമാരന്റെ കാര്യം, ഒരു ജോലിക്ക് വേണ്ടി പോകുമ്പോള്‍ ദുഃഖ വാര്ത്ത വേണ്ട എന്ന് ഏട്ടന്‍ പറഞ്ഞു’ അപ്പുവിന്റെ ക്ഷമാപണം.
രാത്രി വണ്ടിക്കു റെയില് വേ സ്റ്റേഷനില്‍ കാത്തിരുന്നപ്പോള്‍ ഞാന്‍ അറിഞ്ഞു എനിക്ക് നഷ്ടമാകുന്ന സ്നേഹക്കൂടിന്റെ സുരക്ഷിതത്വം.
No comments:
Post a Comment