Monday, October 12, 2015

ലക്ഷ്മി ഏടത്തി

ഞാന്‍ ചെല്ലുമ്പോള്‍ ലക്ഷ്മി ഏടത്തി മുന്‍വശത്ത് തന്നെ ഉണ്ടായിരുന്നു. ഏട്ടത്തി എന്നാണ് വിളിക്കുന്നത് എങ്കിലും എന്റെദ അമ്മയേക്കാള്‍ പ്രായം ഉണ്ടായിരുന്നു. എല്ലാവരും വിളിക്കുന്ന പോലെ ഞാന്‍ വിളിച്ചു എന്ന് മാത്രം.
എന്റെ കയ്യില്‍ പതിവ് സമ്മാനം കണ്ടപ്പോള്‍ എഴുന്നേല്പി ക്കാന്‍ ആംഗ്യം കാട്ടി. ഒരു പുസ്തകം. കുട്ടികള്ക്കു ള്ള കഥാ സമാഹാരം. ഏടത്തി പഞ്ചസാര ലെവല്‍ കൂടിയിട്ടു ആശുപത്രി വാസം കഴിഞ്ഞു വന്നേ ഉള്ളൂ. നേരത്തെ കുഞ്ഞുങ്ങള്ക്ക്ക ക്ലാസ്സ്‌ എടുക്കുമായിരുന്നു.
ഞാന്‍ പുസ്തകം തുറന്നു വായിച്ചു. ഒരു കുട്ടിയെ പ്പോലെ ഏടത്തി കേട്ടിരുന്നു. വായിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ മുഖം മ്ലാനമായി. ഇനി നാളെ ....ഞാന്‍ ഇറങ്ങി നടന്നു.
പുറത്തു വെയിലിനു ചൂട് ഏറുകയാണ്. കുട നിവര്ത്തി ഞാന്‍ നടന്നു. ഒരിക്കല്‍ ഏടത്തി യാണ് എനിക്ക് പാട്ടും കഥയും ഒക്കെ ആയി വിരസമായ ജീവിതത്തിനു ഒരു ലക്‌ഷ്യം കാണിച്ചു തന്നത്. അന്ന് ഞാന്‍ പുതിയ വീട്ടില്‍ വന്നിട്ട് മൂന്ന് വര്ഷം. മകളെ ചേര്ക്കാ ന്‍ നേഴ്സറി അന്വേഷിച്ചു ഇറങ്ങിയത്‌ ആയിരുന്നു. നല്ല ഒരെണ്ണം കണ്ടെത്താന്‍ കുറെ പാട് പെട്ടു.
അമ്പലത്തില്‍ വച്ച് ഏടത്തിയോട് വിവരം പറഞ്ഞു പിറ്റേ ദിവസം ഒരു നമ്പര്‍ തന്നിട്ട് അതില്‍ വിളിച്ചു നോക്കാന്‍ പറഞ്ഞു. പിന്നെ മോള്‍ അവിടെ ചേര്ന്നു. ലക്ഷ്മി ഏടത്തി അവിടെ വല്ലപ്പോഴും വന്നു പോകുമായിരുന്നു. വരുന്ന ദിവസം കുട്ടികള്ക്ക് പാട്ടും കഥയും പറഞ്ഞു കൊടുക്കും. തേജസ്സാര്ന്ന ആ മുഖം ഭഗവാനില്‍ ലയിച്ചു ഇരിക്കുന്നതു കാണണം.
ഒരിക്കല്‍ കട്ടിലില്‍ നിന്ന് രാത്രി താഴേക്ക്‌ ഇറങ്ങിയത്‌ ആണ്, തല കറങ്ങി താഴെ വീണു. പിന്നെ ആ ജീവിതവും മാറി മറിഞ്ഞു. വാക്കര്‍ ഉപയോഗിച്ച് നടക്കുന്ന ഏട്ടത്തിയെ രോഗങ്ങള്‍ ആക്രമിച്ചു തുടങ്ങി. ചികിത്സക്കൊപ്പം ഡോക്ടര്‍ പറഞ്ഞു ``അമ്മക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ അവസരം’’ കൊടുക്കണം.
കോളേജ് വിട്ടു വന്നു വീട്ടു ജോലി, പിന്നെ പിറ്റേ ദിവസം കുട്ടികള്ക്ക് വേണ്ടി നോട്ട് തയാറാക്കല്‍, ഇതൊക്കെ ആയി മകള്‍ക്ക് ഒന്നിനും സമയം തികഞ്ഞില്ല. പുറത്തു പോകാത്ത മറ്റു മക്കളും ഒന്നിനും ശ്രമിച്ചില്ല. ഫലമോ, ശരീര ബലം കുറഞ്ഞു, വീട്ടിനു അകത്തു തന്നെ നടക്കാന്‍ സഹായം വേണം എന്ന അവസ്ഥ.
ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ ഏടത്തി സങ്കടം പറഞ്ഞു, ഒരിടത്തും പോകാതെ ഇരുന്നു ശരീരം ചീര്ത്തു രോഗം കൂടിയത്.
വേനല്‍ അവധി ആണ്. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യണം. ഞാന്‍ പിന്നെ ഓരോ ദിവസം ഓരോ സി ഡി ആയി ഏടത്തി യെ കേള്പ്പിച്ചു. നമ്മള്‍ ഒരുമിച്ചു ചേര്ന്ന് തയാറാക്കിയ നാടകങ്ങള്‍ നൃത്തങ്ങള്‍--പതിയെ ഏടത്തി യുടെ ശരീരം മരുന്നിനോട് നല്ലവണ്ണം പ്രതികരിച്ചു തുടങ്ങി. വല്ലപ്പോഴും ഒന്നു പുറത്തു നടക്കാന്‍ ഞാനും കൂടെപ്പോയി. കിതപ്പും തളര്ച്ചയും കുറഞ്ഞു വന്നു.
ദിവസങ്ങള്‍ പോകെ ഞാന്‍ ഒരു ദിവസം ഏടത്തി യെ പഴയ നേഴ്സറിയില്‍ കൊണ്ട് പോയി. കുട്ടികളോടൊപ്പം കഴിഞ്ഞപ്പോള്‍ ഏടത്തി പഴയ ആള്‍ ആകാന്‍ തുടങ്ങുക ആയിരുന്നു.
സ്കൂള്‍ തുറക്കുന്ന തലേ ദിവസം നിറകണ്ണ്കളോടെ ഏടത്തി പറഞ്ഞു, കട്ടിലില്‍ ഒരു മാംസ പിണ്ഡം ആകുമായിരുന്ന എന്നെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ട് വന്നത് നീയാണ്. എനിക്കും കരച്ചില്‍ വന്നു. ഏടത്തി ഇനി ഓടി നടക്കുമോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. എല്ലാം പുസ്തക വായനയുടെയും സംഗീതത്തിന്റെയും സദ്‌ ഫലങ്ങള്‍. പിന്നെ ഏടത്തി യുടെ പരമ ഭക്തിയും എല്ലാം എളുപ്പമാക്കി.

No comments: