Monday, October 12, 2015

പുലിവാല്‍

പുലിവാല്‍
*************
പത്തു വര്ഷത്തെ നിയമ യുദ്ധം കഴിഞ്ഞാണ് മുത്തശ്ശിക്ക് ഭര്ത്താ വിന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന തുക കിട്ടിയത്. ഒന്പതു പേര്ക്ക് വീതം വച്ചപ്പോള്‍ മുപ്പതിമൂന്നായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്നു രൂപ അതില്‍ ബാക്കി കൂടി ചേര്ത്ത് മുപ്പത്തി അഞ്ചായിരം ആക്കി ബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടു. അയലത്തെ ബാങ്ക് മാനേജര്‍ എല്ലാ സഹായവും ചെയ്തു കൊടുത്തു. അനന്തരാവകാശി ആരു എന്ന് ചോദിച്ചപ്പോള്‍ രണ്ടാമത് ആലോചിക്കാതെ മുത്തശ്ശി പറഞ്ഞു ``അനു’’.
``വീട്ടില്‍ എത്തിയപ്പോള്‍ മുത്തശ്ശി അനുവിനോട് പറഞ്ഞു നിന്റൊ പേരില്‍ കുറച്ചു പൈസ ഇട്ടിട്ടുണ്ട്’’.
``എന്തിനാ മുത്തശ്ശി എന്റെ പേരില്‍....മക്കള്‍ ഉണ്ടല്ലോ അവര്ക്ക് കൊടുക്കാന്‍ പാടില്ലേ’’.
``അവര്ക്ക് ഞാന്‍ വേറെ ഇട്ടിട്ടുണ്ട്’’.
``അത് ശരി ആവില്ലല്ലോ മുത്തശ്ശി, മക്കള്‍ അറിയുമ്പോള്‍....... എനിക്ക് അത് ബുദ്ധി മുട്ട് ആകും’’.
``ആരും അറിയില്ല. അത് നീ കുഞ്ചിക്ക് കൊടുക്കണം. എതിര് ഒന്നും പറയണ്ട’’.
ഇല്ല മുത്തശ്ശി അത് മാറ്റിയേ പറ്റൂ. എന്തെങ്കിലും കിട്ടാന്‍ അല്ല ഞാന്‍ ഇവിടെ വരുന്നത്. എന്റെത അമ്മയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. അത് മുത്തശ്ശിക്ക് വേണ്ടി ചെയ്യുന്നു അത്ര തന്നെ.
``ഏതു അമ്മ വളര്ത്തി യത്‌ ആണെങ്കിലും നല്ല മനസ്സ് ഉള്ളത് കൊണ്ട് ആണല്ലോ...... എന്നെ നോക്കാന്‍ ഇവിടെ നില്ക്കുസന്നത്. ഞാന്‍ ഇത്ര എങ്കിലും.......
``മുത്തശ്ശി അങ്ങനെ പറയല്ലേ എനിക്ക് ഇത്ര അല്ലേ ചെയ്യാന്‍ പറ്റുന്നുള്ളൂ എന്നാ സങ്കടം’’.
കുഞ്ചി നടന്നു തുടങ്ങുന്നേ ഉള്ളൂ. മുത്തശ്ശിയെ പിടിക്കാന്‍ ചെല്ലുമ്പോള്‍ കുഞ്ഞു തല അടിച്ചു താഴെ വീണു കിടക്കും. കുഞ്ഞിനെ പിടിക്കാന്‍ ചെന്നാല്‍ മുത്തശ്ശി താഴെ വീഴും അതായിരുന്നു അവിടത്തെ അവസ്ഥ.........
``പലിശ വരുന്ന തീയതി അടുപ്പിച്ചു എന്നെ വീട്ടിലേക്കു കൊണ്ട് പോയി അത് കയ്യില്‍ വാങ്ങുന്ന പിറ്റേ ദിവസം തിരികെ കൊണ്ട് വിടുന്ന അവര്ക്ക് ഇനി ഞാന്‍ കൊടുത്തിട്ട് വേണോ? ഓരോരുത്തര്ക്കും രണ്ടും മൂന്നും വീട് ഉണ്ട് അവിടെ എനിക്ക് മാത്രം താമസിക്കാന്‍ സ്ഥലം ഇല്ല. ഇനി ആര്ക്കും കൊടുക്കുന്നില്ല. നീ എടുത്തോ. ആരും അറിയാന്‍ പോകുന്നില്ല’’.
പക്ഷെ അത് അങ്ങനെ ഒന്നും തീരില്ല എന്ന് പഴയ അനുഭവം ഓര്ത്തപ്പോള്‍ അവള്ക്കു മനസ്സിലായി. പത്തു വര്ഷം നീണ്ടു നിന്ന ഒരു അടി കഴിഞ്ഞതേ ഉള്ളൂ.
താന്‍ ഇനിയും ഓടി ചാടി നടക്കും എന്ന കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് മുത്തശ്ശി കിടപ്പിലായി. ഡോക്ടര്‍ ആയുസ്സിനു ദൈര്ഘ്യം നിശ്ചയിച്ചു പറഞ്ഞു.
അനുവിന് പേടി ആയി തുടങ്ങി, അകന്ന ബന്ധമേ ഉള്ളൂ, പിന്നെ മനുഷ്യത്വം കൊണ്ട് വന്നു പോകുന്നതാണ്. തന്റെ പേരില്‍ നിക്ഷേപം ഉണ്ടെന്നു അറിഞ്ഞാല്‍ മക്കള്‍ കോടതി കയറ്റും.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, അമ്മയുടെ സമ്പാദ്യം തിരഞ്ഞ മക്കള്‍ അത് കണ്ടു പിടിച്ചു, ഓടിപ്പോയി ആ രൂപ പിന്‍ വലിച്ചു അമ്മയുടെ കയ്യില്‍ കൊടുത്തു, എന്നിട്ട് പറഞ്ഞു, ``അമ്മയുടെ ചിലവിനാണ് ഇത് വല്ലതും വേണം എന്ന് തോന്നുന്നത് `ആ പെണ്ണിനോട്’ പറഞ്ഞു വാങ്ങിക്കഴിക്കണം’’. പിന്നെ അവര്‍ പറഞ്ഞത് ഒന്നും `തന്നെ’ അല്ല എന്ന് അവള്‍ കരുതി. മുത്തശ്ശിയെക്കാണാന്‍ വരുമ്പോള്‍ ഒക്കെ സദ്യ ഉണ്ട് യാത്ര പറഞ്ഞവര്‍ ഒരിക്കലും അങ്ങനെ ഒന്നും പറയില്ലല്ലോ......
അവര്‍ പോയപ്പോള്‍ മുത്തശ്ശി രൂപ ഒന്നാകെ അനുവിനെ ഏല്പിച്ചു.
``നീ സൂക്ഷിച്ചു വയ്ക്ക്. എന്റെ ചിലവുകള്ക്ക്ല ഇനി അധികം വേണ്ടി വരില്ല’’.
അവള്‍ സമ്മതിച്ചില്ല. രൂപ അമ്മമ്മയുടെ തലയണയുടെ അടിയില്‍ വച്ച് കൊടുത്തു.
ഡോക്ടര്‍ പറഞ്ഞത് സത്യമായി. ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ കുടുംബക്കാര്‍ ഒത്തു കൂടിയ സമയം അവള്‍ രണ്ടു പൊതികള്‍ അവരുടെ
മുന്നില്‍ വച്ചു. ഒന്ന് മുത്തശ്ശി കൊടുത്ത മുപ്പത്തി അഞ്ചായിരത്തിനോട് ആ മാസത്തെ വാടക കൂടി ചേര്ത്ത് മുപ്പത്തി ആറായിരത്തി അഞ്ഞൂറ് രൂപ.
``ഇത് അമ്മയുടെ ശേഷക്രിയകള്ക്ക്ത എടുക്കാം’’. അവര്‍ തീരുമാനിച്ചു.
രണ്ടാമത്തെ പൊതി തുറന്നപ്പോള്‍ അമ്മമ്മയുടെ മാലയും കമ്മലും.
``ഇത് നീ തന്നെ വച്ചോ’’.
``എനിക്ക് എന്തിനാണ്’’.
``അമ്മയ്ക്ക് നിന്നെ വലിയ ഇഷ്ടമായിരുന്നു. നിനക്ക് തരണം എന്ന് പറഞ്ഞു ഒരിക്കല്‍’’.
അത് അവിടെ തന്നെ വച്ച് നിറയുന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ മുറ്റത്തെ ഇരുട്ടില്‍ മാറി നിന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയാതെ.
പതിനാറ്‌ കഴിഞ്ഞു സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് അവള്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്, അന്ന് വച്ച ആ പൊതി—മാലയുടെയും കമ്മലിന്റെയും—അവള്‍ എടുത്തു എന്ന് ഒരു ജനസംസാരം ചുറ്റും നടക്കുന്നു. അവള്‍ പറഞ്ഞതൊന്നും ആരും കേട്ടില്ല, അങ്ങനെ മുത്തശ്ശിയെ ശുശ്രൂഷിക്കാന്‍ എത്തിയ കള്ളി ആയി അവള്‍ മുദ്ര കുത്തപ്പെട്ടു.
പിന്നെയും കുറെ വര്ഷം കഴിഞ്ഞപ്പോള്‍ അവള്‍ ആ സത്യം അറിഞ്ഞു, മുത്തശ്ശിയുടെ ഓര്മ്മ ക്കായി ഒരു മകള്‍ അത് സൂക്ഷിക്കുന്നു എന്ന്. ഒരിക്കല്‍ കുറ്റവാളി ആയി ചിത്രീകരിക്കപ്പെട്ടത് കൊണ്ടും പിന്നെ ആ കാര്യത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ചത് കൊണ്ടും അവള്‍ ഒന്നും ആരോടും പറഞ്ഞില്ല.
അതോടെ അവള്ക്കു ഒരു കാര്യം ബോധ്യമായി, ആര്ക്കു വേണ്ടിയും ഒന്നും ചെയ്യരുത്, ചെയ്താല്‍ അവര്‍ സ്വന്തം മാനസിക നില അനുസരിച്ച് നമ്മളെ വിധിക്കും എന്ന വലിയ സത്യം......
അന്ന് ത്രേതായുഗത്തില്‍ വനവാസം കഴിഞ്ഞു വന്ന ശ്രീ രാമന് മുന്നില്‍ ഭരതന്‍ ഖജനാവിനെക്കുറിച്ച്-- സമ്പാദ്യമെല്ലാം പതിന്മടങ്ങായി സൂക്ഷിച്ചിട്ടുണ്ട് എന്ന്--വര്ണ്ണിക്കുന്ന ഒരു ഭാഗം ഉണ്ട്.
അത്ര ഒന്നും കഴിഞ്ഞില്ലെങ്കിലും തന്റെ കയ്യില്‍ കിട്ടിയതിനെ കൂടുതല്‍ ആക്കി തിരികെ കൊടുത്ത ആള്ക്ക് കലികാലത്ത് വേറെ എന്ത് കിട്ടാനാണ്‌......

No comments: