അവള്‍ ഒന്നുകൂടി എണ്ണി നോക്കി, ഇരുപതു രൂപ. അഞ്ചു രൂപയുടെ കുറവ്. അതിനി എന്ന് ആവാനാണ്. അപ്പോഴേക്കും ആ രണ്ടു വശവും തുറക്കുന്ന ബോക്സ് തീരുമല്ലോ. വിഷുവും കഴിഞ്ഞു. ഇനി ഉടനെ ഒന്നും കാശു കിട്ടില്ല.
ഇന്നലെയും കൂടി കടയില്‍ കയറി നോക്കി, വേഗം തീരുകയാണ്. ഓരോ ദിവസവും രണ്ടും മൂന്നും വച്ച് ചെലവായിപ്പോകും. ആലോചിച്ചപ്പോള്‍ സങ്കടം വന്നു. എന്നാണോ ഇനി ഇഷ്ടമുള്ളതൊക്കെ വാങ്ങാന്‍ കഴിയുക.
സുജിയേ എടീ സുജിയേ ..............
അമ്മ നീട്ടി വിളിക്കുന്നുണ്ട്. മുറ്റത്തു വീണ പുളി പെറുക്കി കൂട്ടാന്‍ ആകും. നാളെ മുതല്‍ പാറു അമ്മ വരും. എല്ലാവരും അതിനു ചുറ്റും ആയിരിക്കും. ഒരു വര്ഷലത്തേക്കു ആവശ്യത്തിനു പുളി കുത്തി ശേഖരിക്കുക. പഴയ പുളി തീര്ന്നഷപ്പോള്‍ ഒഴിച്ചെടുത്ത തേന്‍ അമ്മ എടുത്തു വച്ചിട്ടുണ്ട്. പല രോഗത്തിനും പറ്റിയ മരുന്ന് ആണത്.
അല്ലെങ്കിലും എന്തെങ്കിലും കേട്ട ഉടനെ ആശുപത്രിയില്‍ ഓടുന്ന സ്വഭാവം ഇവിടെ ഇല്ലല്ലോ. വലിയ മുറിവുകള്‍ വരെ സുഖപ്പെടുത്താന്‍ അമ്മമ്മക്ക് പ്രത്യേക കഴിവ് അല്ലേ. അന്ന് തിളച്ച വെള്ളം വീണു കാല് വെന്തപ്പോള്‍, എല്ലാവരും ഉപദേശിച്ചതാ ആശുപത്രിയില്‍ പോകാന്‍. ചുണ്ണാമ്പും വെളിച്ചെണ്ണയും ചേര്ത്ത് ഒരു പ്രയോഗം അല്ലായിരുന്നോ. എത്ര പെട്ടെന്നാണ് പാട് പോലും ഇല്ലാതെ അത് ഉണങ്ങിപ്പോയത്.
കത്തി കൊണ്ട് മുറിഞ്ഞാല്‍ വേറെ ആണ് ചികിത്സ—കടിച്ച പാമ്പിനെ ക്കൊണ്ട് വിഷം ഇറക്കുന്ന പോലെ—കത്തി ചൂടാക്കി മുറിവില്‍ വയ്ക്കുക.
കത്തി കൊണ്ട് മുറിഞ്ഞാല്‍ വേറെ ആണ് ചികിത്സ—കടിച്ച പാമ്പിനെ ക്കൊണ്ട് വിഷം ഇറക്കുന്ന പോലെ—കത്തി ചൂടാക്കി മുറിവില്‍ വയ്ക്കുക.
നല്ല വേദന ആകുമെങ്കിലും അതൊരു ഡയതെര്മിായുടെ ഫലം ആണ് ചെയ്യുക. സ്കൂളില്‍ പഠിച്ചപ്പോള്‍ ആ പാഠഭാഗം പെട്ടെന്ന് മനസ്സിലായി. ചൂട് കൊണ്ട് മുറിവിന്റെആ വായ ആദ്യം ഒട്ടിപ്പിടിക്കും. പിന്നെ വേഗം കരിഞ്ഞു തുടങ്ങും. രണ്ടു ദിവസം കഴിഞ്ഞാല്‍ അങ്ങനെ ഉണ്ടായിരുന്നോ എന്ന് തോന്നിപ്പിച്ചു കൊണ്ട് അത് അപ്രത്യക്ഷമാകും.
ഈ അമ്മക്കെന്താ ജോലി ചെയ്യിക്കുമ്പോള്‍ കൂലി തന്നാല് എങ്കില്‍ ആ ബോക്സ് വാങ്ങാന്‍ തുക എളുപ്പം ആയേനെ. അത് കൂടി ചോദിക്കാത്ത കുറവേ ഉള്ളൂ. പിറുപിറുത്തുകൊണ്ട് അവള്‍ കോലായില്‍ ചെന്നു.
ഈ അമ്മക്കെന്താ ജോലി ചെയ്യിക്കുമ്പോള്‍ കൂലി തന്നാല് എങ്കില്‍ ആ ബോക്സ് വാങ്ങാന്‍ തുക എളുപ്പം ആയേനെ. അത് കൂടി ചോദിക്കാത്ത കുറവേ ഉള്ളൂ. പിറുപിറുത്തുകൊണ്ട് അവള്‍ കോലായില്‍ ചെന്നു.
അവിടെ അതാ അപ്പുറത്തെ സരോജിനി ഏട്ടത്തി. രാവിലെ കടയില്‍ ചെന്ന് ബോക്സ് നോക്കുന്നത് അവര്‍ കണ്ടിരുന്നു. അമ്മയോട് പറഞ്ഞു കൊടുക്കാന്‍ വന്നതാകും.
`ഇനി ഒന്നേ ഉള്ളൂ വേഗം വാങ്ങിച്ചോ’ എന്ന് കടക്കാരന്‍ പറഞ്ഞത് സരോജിനി ചേച്ചിയും കേട്ടതാണ്. തല കുനിഞ്ഞു പോയി.
`ഇനി ഒന്നേ ഉള്ളൂ വേഗം വാങ്ങിച്ചോ’ എന്ന് കടക്കാരന്‍ പറഞ്ഞത് സരോജിനി ചേച്ചിയും കേട്ടതാണ്. തല കുനിഞ്ഞു പോയി.
നെഞ്ചിടിപ്പോടെ പുറത്തിറങ്ങുമ്പോള്‍ അതാ രാവിലെ കയ്യിലെടുത്തു ഓമനിച്ചു വച്ചിട്ട് വന്ന സാധനം മുന്നില്‍. അവള്ക്കു കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
അവള്ക്കു എന്റെ വക ചെറിയ ഒരു സമ്മാനം...... ഇരിക്കട്ടെ. അമ്മ അത് തിരികെ കൊടുക്കാന്‍ ഏറെ പണിപ്പെട്ടു. എന്നിട്ടും ചേച്ചി അത് കയ്യില്‍ വച്ച് തന്നിട്ട് നടന്നു അകന്നു. അവള്ക്കു സ്വര്ഗം. കിട്ടിയ സന്തോഷം ആയിരുന്നു, അപ്പോള്‍.
No comments:
Post a Comment