വിശന്ന വയറിനു നേരെ കണ്ണടച്ചവര്‍
പുസ്തകമില്ലാതെ പഠിക്കാന്‍ ഉപദേശിച്ചവര്‍
വസ്ത്രം ഇല്ലാതെയും ജീവിക്കാം
എന്ന് പഠിപ്പിച്ചവര്‍
കണ്ണുകള്‍ ചുടുചോര വാര്‍ത്തപ്പോള്‍
കയ്യ് കെട്ടി ഇരുന്നവര്‍
ആശ്വാസ വാക്കുകള്‍ ചൊല്ലാന്‍
ചുണ്ട് അനക്കാത്തവര്‍
എന്തെങ്കിലും ചോദിക്കും എന്ന് ഭയന്ന്
ചിരിക്കാന്‍ മറന്നവര്‍
കണ്ണ് നിറയാന്‍ ഒരുപാടു സഹായിച്ചവര്‍
അവര്‍ ആണോ നിന്‍റെ ബന്ധുക്കള്‍ ...................
അതോ ............
വെറും സാധാരണക്കാര്‍
നിന്നെ നോക്കി ചിരിക്കാന്‍ മടിക്കാത്തവര്‍
അവര്ണന്‍ എന്ന് മുദ്ര കുത്തിയവര്‍
ന്യൂനപക്ഷം എന്ന് പറഞ്ഞു ഉപേക്ഷിച്ചവര്‍
നിനക്ക് തുണ ആയി നിന്നവര്‍
നിന്നോട് കരുണ കാണിച്ചവര്‍
ആരാണ് നിന്‍ ബന്ധു
കണ്ണുനീര്‍ ഒപ്പുന്നവനോ?
കണ്ണ് നിറക്കുന്നവനോ?
പുസ്തകമില്ലാതെ പഠിക്കാന്‍ ഉപദേശിച്ചവര്‍
വസ്ത്രം ഇല്ലാതെയും ജീവിക്കാം
എന്ന് പഠിപ്പിച്ചവര്‍
കണ്ണുകള്‍ ചുടുചോര വാര്‍ത്തപ്പോള്‍
കയ്യ് കെട്ടി ഇരുന്നവര്‍
ആശ്വാസ വാക്കുകള്‍ ചൊല്ലാന്‍
ചുണ്ട് അനക്കാത്തവര്‍
എന്തെങ്കിലും ചോദിക്കും എന്ന് ഭയന്ന്
ചിരിക്കാന്‍ മറന്നവര്‍
കണ്ണ് നിറയാന്‍ ഒരുപാടു സഹായിച്ചവര്‍
അവര്‍ ആണോ നിന്‍റെ ബന്ധുക്കള്‍ ...................
അതോ ............
വെറും സാധാരണക്കാര്‍
നിന്നെ നോക്കി ചിരിക്കാന്‍ മടിക്കാത്തവര്‍
അവര്ണന്‍ എന്ന് മുദ്ര കുത്തിയവര്‍
ന്യൂനപക്ഷം എന്ന് പറഞ്ഞു ഉപേക്ഷിച്ചവര്‍
നിനക്ക് തുണ ആയി നിന്നവര്‍
നിന്നോട് കരുണ കാണിച്ചവര്‍
ആരാണ് നിന്‍ ബന്ധു
കണ്ണുനീര്‍ ഒപ്പുന്നവനോ?
കണ്ണ് നിറക്കുന്നവനോ?
No comments:
Post a Comment