ഈയിടെ ഒരു സുഹൃത്ത് പറഞ്ഞു: ഇപ്പോള്‍ ഭക്തി ഒരു മഹാ സംഭവം ആണ്.
സത്യം ആണ്. എവിടെ നോക്കിയാലും എങ്ങോട്ട് തിരിഞ്ഞാലും ഭക്തന്മാരെ തട്ടി വീഴാന്‍ തുടങ്ങും. ഈയിടെ അദ്ഭുതപ്പെടുത്തിയ ഒരു അനുഭവം ഉണ്ടായി. PDC ക്ലാസ്സില്‍ നിരീശ്വര വാദം പ്രസംഗിച്ചു ഒരുപാടു പേരുടെ ആരാധനാപാത്രം ആയിരുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പുള്ളിക്കാരന്‍ ഇപ്പോള്‍ ജോലി ഒക്കെ നേടി മാന്യനായി. അദ്ഭുതപ്പെടുത്തിയ സംഭവം അതൊന്നും അല്ല, കഴിഞ്ഞ ദിവസം അമ്പലത്തിനു മുന്നില്‍ ചെരിപ്പൂരി ഇട്ടു പ്രാര്ത്ഥിപക്കുന്നു ആ പഴയ അധ്യാപകന്‍.
സത്യം ആണ്. എവിടെ നോക്കിയാലും എങ്ങോട്ട് തിരിഞ്ഞാലും ഭക്തന്മാരെ തട്ടി വീഴാന്‍ തുടങ്ങും. ഈയിടെ അദ്ഭുതപ്പെടുത്തിയ ഒരു അനുഭവം ഉണ്ടായി. PDC ക്ലാസ്സില്‍ നിരീശ്വര വാദം പ്രസംഗിച്ചു ഒരുപാടു പേരുടെ ആരാധനാപാത്രം ആയിരുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പുള്ളിക്കാരന്‍ ഇപ്പോള്‍ ജോലി ഒക്കെ നേടി മാന്യനായി. അദ്ഭുതപ്പെടുത്തിയ സംഭവം അതൊന്നും അല്ല, കഴിഞ്ഞ ദിവസം അമ്പലത്തിനു മുന്നില്‍ ചെരിപ്പൂരി ഇട്ടു പ്രാര്ത്ഥിപക്കുന്നു ആ പഴയ അധ്യാപകന്‍.
പിന്നെയും പല മുഖങ്ങള്‍ കണ്ടു—നിരീശ്വര വാദം തലയ്ക്കു പിടിച്ചു നടന്നവര്‍. ഇപ്പോള്‍ രാവിലെയും വൈകിട്ടും അമ്പലത്തില്‍ നിന്നും ഇറങ്ങാതെ. ഒരു കാര്യം വ്യക്തമാണ് മനുഷ്യനെ ക്കൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നേരിടുമ്പോള്‍ ആണ് ഒരാള്‍ ഭക്തനായി പ്പോകുന്നത്.
ബന്ധു ബലത്തില്‍ അഭിമാനിച്ചു നടന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം തല ചുറ്റി വീണു. പരിശോധിച്ചപ്പോള്‍ വൃക്കകള്‍ തകരാറില്‍, ഹൃദയത്തിന്റെ് പ്രവര്ത്ത നവും ആശാവഹമല്ല. മൂന്നു മാസം ആശുപത്രിയും മരുന്നും ആയി കടന്നു പോയി. വീട്ടില്‍ അടുപ്പ് പുകയുന്നത് അപൂര്വ്വം ആയി. അമ്മ തിരിച്ചു വന്നപ്പോള്‍ അച്ഛനും മക്കളും പട്ടിണി ക്കോലങ്ങള്‍.
കൂനിന്മേല്‍ കുരു പോലെ അമ്മയോട് ഭാഗം വാങ്ങാന്‍ മൂത്ത മകള്‍ എത്തി. പങ്കു വച്ചപ്പോള്‍ അനിയത്തിയുടെ ഭാഗത്തേക്ക് അര സെന്റ് കൂടുതല്‍ ആയതിനാണ് മകള്‍ അമ്മയോട് പിണങ്ങി ഭാഗം കിട്ടിയ വസ്തു കുറഞ്ഞ വിലക്ക് വിറ്റ് വീട് വിട്ടു പോയത്. അമ്മയുടെ വിയര്പ്പു വീണ മണ്ണ് ഇന്ന്‍ മറ്റാരുടെയോ കയ്യില്‍.
ഇന്ന് അച്ഛനും അമ്മയും ഒരു മകളും കുടുംബവും ഒറ്റ മുറി വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു. മൂത്ത മകളുടെ കാര്യം പറയുമ്പോള്‍ ഇന്നും അമ്മയുടെ കണ്ണ് നനയും. അവള്ക്കു കഴിയാന്‍ വച്ച് നല്കി യ വീട്ടില്‍ മറ്റാരോ കഴിയുമ്പോള്‍, മക്കളുടെ ജീവിതം ഭദ്രം ആക്കാന്‍ കഷ്ടപ്പെട്ട അമ്മ ഒറ്റ മുറിയില്‍, ഞെരുങ്ങിക്കഴിയുന്നു. അമ്മയുടെ കണ്ണില്‍ ചോര പൊടിഞ്ഞത് അപ്പോഴോന്നുമല്ല തന്‍ നട്ടുവളര്ത്തിയ മാവിലെ മാങ്ങയ്ക്ക് വേണ്ടി വിലപേശിയപ്പോള്‍ ആണ്.
അച്ഛന്‍ പറഞ്ഞു ``മക്കളെ ക്കണ്ടും മാമ്പൂവു കണ്ടും കൊതിക്കണ്ട എന്ന് പഴമക്കാര്‍ പറയാറില്ലേ. അനുഭവത്തിന്റെി ചൂട് കൊണ്ട് പറഞ്ഞതാ അവര്‍''.
ഇപ്പോള്‍ അമ്മക്ക് അറിയാം എന്ത് കൊടുത്താലും മനുഷ്യന് തൃപ്തി വരില്ല. അപ്പോള്‍ ഭഗവാനെ മാത്രം വിളിക്കുക.
ഇപ്പോള്‍ അമ്മക്ക് അറിയാം എന്ത് കൊടുത്താലും മനുഷ്യന് തൃപ്തി വരില്ല. അപ്പോള്‍ ഭഗവാനെ മാത്രം വിളിക്കുക.
അപ്പോഴും വന്നു ബന്ധുക്കള്‍ അമ്പലത്തില്‍ പോകുന്നതിനെ അവിടിരുന്നു നാമം ജപിക്കുന്നതിനെ എതിര്ക്കാ ന്‍. അമ്മ പറഞ്ഞു: എന്റെ് ഭര്ത്താകവിന്റെ സമ്മതം മാത്രം മതി എനിക്ക്. ഞാന്‍ ആശുപത്രിയില്‍ ആയപ്പോള്‍ തിരിഞ്ഞു നോക്കാത്ത ബന്ധുക്കളെക്കാള്‍ അന്ന് തുണ ആയ ദൈവത്തിലാണ് ഇന്നെനിക്കു വിശ്വാസം എന്ന്.
ചിലര്‍ പറയും 40 വര്ഷം ആയി ഭക്തനാണ് ഞാന്‍. ഭക്തിയില്‍ വര്ഷ്ങ്ങള്ക്ക് വലിയ പ്രസക്തി ഇല്ലെന്നു തോന്നുന്നു. തത്വം അറിഞ്ഞുള്ള നിഷ്കളങ്ക ഭക്തി. അതാണ് വേണ്ടത്. തത്വം അറിഞ്ഞു എന്ന് പറയുമ്പോള്‍, സഹ ജീവികളിലും ദൈവത്തെ കാണാനുള്ള വിവേകം. ആവശ്യമുള്ള സമയത്ത് സഹായിക്കാനുള്ള സന്നദ്ധത.
അല്ലാതെ നമ്മുടെ നാണുവേട്ടന്റെ ഭക്തി അല്ല. നാണുവേട്ടന്റെ അന്പപതാം പിറന്നാള്‍ ആയിരുന്നു. ഗ്രാമവാസികള്ക്ക് വയറു നിറയെ ആഹാരം, വസ്ത്രം എല്ലാം നല്കി പിറന്നാള്‍ ആഘോഷിച്ചു.
പിറ്റേന്ന് ഒരു ദരിദ്രന്‍ നാണുവേട്ടനെ അന്വേഷിച്ചു വന്നു. ഭക്ഷണം യാചിച്ചു. നാണുവേട്ടന്‍ പറഞ്ഞു: ഇന്നലെ ഇവിടെ വന്നവര്ക്ക് എല്ലാം വാരിക്കോരി കൊടുത്തതാണ്. ഇന്നിനി ഒന്നും തരില്ല. ഇന്നലെ വരാത്തത് എന്താ?
ഇന്നത്തെ വിശപ്പിനു ഉള്ളതും കൂടി ഇന്നലെ കഴിക്കണം എന്നാണോ ആ മനുഷ്യന്‍ ഉദ്ദേശിച്ചത്. പലപ്പോഴും നമ്മുടെ ചുറ്റിനും ഉള്ള ഭക്തന്മാരും ഇതേ മനോഭാവക്കാരാണ്.
വെളുപ്പിനേ വന്നു പ്രഭാഷണം കേട്ടിരിക്കും. അത്യാവശ്യത്തിനു ഒന്ന് പുറത്തു പോകാന്‍ ആ കാല്‍ ല്‍ ഒന്ന് മാറ്റാന്‍ പറഞ്ഞാല്‍ മുഖം മാറും. ഒന്ന് കൈ തട്ടിയാല്‍ തീര്‍ന്നു !!!!!
ഇതെല്ലാം ഓര്ത്ത പ്പോള്‍ ഞാന്‍ അറിയാതെ എന്റെ സുഹൃത്തിനെ നമിച്ചു പോയി. ഇത്രയും ഓര്ത്തെടുക്കാന്‍ ഇടവരുത്തിയതിനു. ആരും അറിയാതെ സേവനം ചെയ്യുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റും ഉണ്ട്. സ്വന്തം മനസിനെ മാത്രം തൃപ്തിപ്പെടുത്താന്‍ ആയി സേവനം ചെയ്യുന്നവര്‍. അവരാണ് യഥാര്ഥത ഭക്തര്‍..........
No comments:
Post a Comment