വീട്ടില്‍ ഇളയവന്‍ ഞാന്‍
കൂട്ട് പോകേണ്ടവനും
രാത്രി യാത്രകള്‍ എനിക്ക്
എന്നും പേടിസ്വപ്നം
പറഞ്ഞാല്‍ തല്ലു കിട്ടും
അര്ജുനന്‍ ഫല്ഗു നന്‍
പാര്ഥന്‍ കിരീടി......
എന്ന് ചൊല്ലി വയല്‍ വരമ്പില്‍
കാല്‍ വച്ചപ്പോള്‍ കാലിനൊരു തണുപ്പ്
മുന്നിലൊരു മുരള്ച്ച
കയ്യിലെ ചൂട്ടു മിന്നിച്ചതും കെട്ടു
ഞെട്ടി വിറച്ചു ഞാനാം
പത്തു വയസ്സുകാരന്‍
എത്തിപ്പിടിച്ചു മിന്നാമിനുങ്ങിനെ
ആ വെളിച്ചത്തില്‍
മുന്നോട്ടു നീങ്ങിയ നാളുകള്‍ .........
................................................
വര്ഷങ്ങള്ക്കിപ്പുറം....................
മറ്റൊരു മിന്നാമിനുങ്ങ്
ഒരു വര്ണ വസന്തമായി
മുന്നില്‍ വിരിഞ്ഞിറങ്ങി
ഇന്ന് ആ വര്ണ വസന്തമെന്‍ സ്വന്തം
എന്റെ ജീവിതത്തിലെ വാടാ വിളക്കായി
എന്നെ കൈ പിടിച്ചു നടത്തുന്നു എന്നും
നന്ദി ചൊല്ലുവതു ആരോട്........
വാക്കുകള്‍ തിരയുന്നു ഞാന്
എന്റെ ഇരുട്ട് അകറ്റിയോരാ ദൈവത്തിനോടോ
അതോ എന്നെ മനുഷ്യനായി മാറ്റിയ ആ
മിന്നാമിനുങ്ങിനോടോ
No comments:
Post a Comment