Tuesday, April 28, 2015

ഓര്‍മ്മച്ചെപ്പ്

അന്നൊക്കെ സ്കൂള്‍ വെക്കേഷനും ആഴ്ച അവസാനവും അച്ഛന്‍ വീട്ടില്‍ വേണം എന്നായിരുന്നു അച്ഛന്, ഒറ്റക്കായ പെങ്ങള്ക്ക് കൂട്ട് കിട്ടാന്‍ വേണ്ടി.
അങ്ങനെ ഒരു വെക്കേഷന്‍ കാലം. ഒന്നാം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ. അന്ന് ഞായറാഴ്ച ആയിരുന്നു. അമ്മയും അച്ഛനും ആശുപത്രിയില്‍ പോയിരിക്കുന്നു.ഏതു മരത്തില്‍ കയറണം എന്ന് ഞങ്ങള്‍ കുട്ടികള്‍ തര്ക്കിണച്ചു നിന്നപ്പോള്‍ അതാ വരുന്നു നേരമ്മായി. പോകാന്‍ നേരം വരുന്നോ കൂടെ തത്തയെ കാണിച്ചു തരാം പശുവിനെ കാണിച്ചു തരാം എന്നൊക്കെ അമ്മായി. അവര്‍ എവിടെ ആണ് താമസം എപ്പോള്‍ തിരിച്ചു വരും എന്നൊന്നും അറിയാതെ ഞാനും കൂടെക്കൂടി.
അമ്മായിക്ക് മൂന്നു മക്കള്‍ ആയിരുന്നു. ഒരാള്‍ കുഞ്ഞിലേ നഷ്ടമായി. എന്റെ പ്രായം ആയിരുന്നു നഷ്ടപ്പെട്ട കുട്ടി. മറ്റു രണ്ടു മക്കളും എന്നേക്കാള്‍ വളരെ മൂത്തവര്‍ ആണ്. പൊക്കക്കുറവു കാരണം പലപ്പോഴും ഞാന്‍ അവരുടെ തോളില്‍ ഇരുന്നാണ് യാത്ര.
അവിടെ ചെന്നപ്പോള്‍ മകള്‍ ഇല്ലാത്ത അമ്മായിക്കും അമ്മാവനും വളരെ സന്തോഷം.അമ്മായി വാക്ക് തെറ്റിച്ചില്ല. അവിടെ സംസാരിക്കുന്ന തത്ത ഉണ്ടായിരുന്നു. തൊഴുത്തില്‍ പശുക്കുട്ടിയും. അടുത്ത വീട്ടിലെ മനുഷ്യനെ ചുമക്കുന്ന കുതിരപ്പട്ടി, താറാവ്. കണ്ടു നില്ക്കാുനല്ലാതെ അടുത്ത് ചെല്ലാന്‍ അമ്മായി സമ്മതിച്ചില്ല. `കൊച്ചിനെ നോക്കണേടാ’ എന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു.
കണ്ണെഴുതി പൊട്ടു തൊട്ടു ഒരുക്കി, എവിടെ പോയാലും രണ്ടു കാവല്ക്കാ ര് ഒക്കെ ആയി ദിവസങ്ങള്‍ പറന്നു പോയി. അന്ന് വൈദ്യുതി അധികം വീടുകളില്‍ വന്നിട്ടില്ല. മണ്ണെണ്ണ വിളക്കിന് മുന്നില്‍ നിഴലുകള്‍ ഉണ്ടാക്കി ...........ഒരുപാടു കളിച്ചു മതിവരാതെ. വാച്ച് നോക്കി അല്ല സമയം അറിഞ്ഞിരുന്നത് റേഡിയോയില്‍ ഓരോ പരിപാടികള്‍ വന്നു പോകുന്നത് അനുസരിച്ച് ഉറങ്ങുന്നതിനും ഉണരുന്നതിനും നിശ്ചയിച്ച സമയക്രമം.
തൊട്ടടുത്ത പുഴയില്‍ നിന്ന് തോര്ത്ത്്‌ കൊണ്ട് അവരുടെ മീന്‍ പിടുത്തം കുളത്തിലേക്ക്‌ എടുത്തു ചാടി ഉള്ള കുളി. എല്ലാം കണ്ടിരിക്കാന്‍ മാത്രേ പറ്റിയുള്ളൂ. രണ്ടു ആഴ്ച വരെ അമ്മായി തിരികെ പോകുന്നതിനെ ക്കുറിച്ച് ഓര്മി.പ്പിച്ചില്ല. ആ നാവ് ഭയന്ന് ആരും എന്നെ അന്വേഷിച്ചു വന്നതുമില്ല.
ഞായറാഴ്ച തിരിച്ചു വന്നപ്പോഴേ വഴിയില്‍ വച്ച് കൂട്ടുകാര്‍ പറഞ്ഞു അമ്മ എനിക്കായി നല്ലൊരു സമ്മാനം കരുതി വച്ചിട്ടുണ്ടെന്ന്. എനിക്കാണേല്‍ മുട്ട് വിറച്ചിട്ടു നടക്കാനും പ്രയാസം.
വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല. അമ്മായി പോയിക്കഴിഞ്ഞ് പിന്നെ പെരുന്നാളായിരുന്നു. കണംകാലില്‍ ദിവസങ്ങള്‍ മായാതെ കിടന്ന സമ്മാനം....സമ്മതം വാങ്ങാതെ പോയതിന്. ഇപ്പോള്‍ എനിക്ക് അറിയാം മക്കളെ ക്കുറിച്ച് ഓര്ത്തു നീറുന്ന അമ്മയുടെ വേദന--- അമ്മയാകുമ്പോള്‍ മാത്രം അറിയുന്നത്.
മുതിര്ന്ന്പ്പോള്‍ അമ്മായിക്ക് മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ ഉണ്ടായി. രണ്ടുപേരില്‍ ഒരാളെ തനിക്കു കിട്ടണം എന്ന്‍. ഒരുമിച്ചു കളിച്ചു വളര്ന്ന്തു കൊണ്ട് വേറെ ഒരു ഇഷ്ടം മനസ്സില്‍ തോന്നാതെ......സഹോദരങ്ങളുടെ മക്കള്‍ സഹോദരങ്ങള്‍ ആണെന്ന രക്ഷകര്‍ത്താക്കളുടെ തീരുമാനം കാരണം…………. നടക്കാതെ പോയ ആഗ്രഹം. അമ്മായിക്ക് അത് ഉള്ക്കൊളള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെ രണ്ടു കോണില്‍ ആയി തീര്ന്ന ബന്ധം.
ഇളയ മകന്‍ പിന്നീടു സംവിധായകന്‍ ഒക്കെ ആയി തിളങ്ങി നില്ക്കുമ്പോള്‍ ആണ് 2012 ലെ ക്രിസ്തുമസ് നാളില്‍--ഉണ്ണിച്ചേട്ടനെ--അമ്മായിക്ക് നഷ്ടമായത്. ഇന്ന് രണ്ടു മക്കള്‍ നഷ്ടപ്പെട്ട അമ്മായിയെ ക്കുറിച്ച് ഓര്ക്കു മ്പോള്‍ ..................
കുട്ടിക്കാലത്തെ ആ നിഷ്കളങ്ക സ്നേഹം നഷ്ടപ്പെട്ടത്...............കുഞ്ഞ്‌ ആയിരുന്നെങ്കില്‍ എന്ന് തോന്നും. കാരണം കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്ക്കും കഴിയില്ല. ഒന്നിനുമായല്ലാതെ സ്നേഹിക്കാന്‍ മാത്രമേ കഴിയൂ അപ്പോള്‍ എന്ന തിരിച്ചറിവ്.................കണ്ണ് നനയിക്കുന്നു.

No comments: