Thursday, January 1, 2015

പ്രിയപ്പെട്ട ജെറി


പ്രൈമറി തലത്തില്‍ നീ ഒന്നാമനായി വന്നപ്പോള്‍
അഭിമാനത്തോടെ അച്ഛന്‍ നിന്നെ ഉയര്ത്തി
നെറുകയില്‍ ഉമ്മ വച്ചു.....
സ്കൂള്‍ ക്രിക്കറ്റ്‌ ടീം നിന്റെ
നേതൃത്വത്തില്‍ കപ്പ്‌ നേടിയപ്പോള്‍
നീ സ്കൂളിന്റെ അഭിമാനമായി വളര്ന്നുട.
ഓരോ പന്തും നീ ആകാശത്തേക്കു പറത്തുന്നത്
അഭിമാനത്തോടെ ഞങ്ങള്‍ കണ്ടു നിന്നു
പ്രിയ ജെറി, നീയില്ലാത്ത ഒരു മേഖലയും
ഞങ്ങളുടെ ഓര്മയില്‍ ഇല്ല!!!!!
പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും
തിളങ്ങുന്ന താരമായി നീ വളരുന്നത്
അഭിമാനത്തോടെ ഞങ്ങള്‍ കണ്ടു നിന്നു.
ശാസ്ത്രത്തില്‍ അഭിരുചി ഏറെ ഉണ്ടായിരുന്ന നീ
ഒരു ശാസ്ത്രജ്ഞനോ ശാസ്ത്ര അധ്യാപകനോ ആകും
എന്ന് നിന്റെ അധ്യാപകര്‍ അഭിമാനത്തോടെ പറയുമായിരുന്നു.
സ്കൂള്‍ തലം കഴിഞ്ഞപ്പോള്‍ നീയും മറവിയിലേക്ക്......
വീണ്ടും കേട്ടപ്പോള്‍ നീ രാജ്യത്തിന്റെന തന്നെ അഭിമാനം
ആയി കഴിഞ്ഞിരുന്നു
നീ മാതൃഭൂമിയുടെ അഭിമാനം കാക്കാന്‍
പട്ടാള വേഷം സ്വയം എടുത്ത് അണിഞ്ഞു
എന്ന് അപ്പോള്‍ ആണ് അറിഞ്ഞത്.
വിവാഹത്തിന്റെ അഞ്ചാം നാള്‍
യുദ്ധക്കളത്തിലേക്ക്‌ യാത്രയായി
അന്നത്തെ കാര്ഗില്‍ യുദ്ധത്തില്‍
സഹപ്രവര്ത്തകര്ക്ക് നിര്ദേശം നല്കി
വീരമൃത്യു വരിച്ചപ്പോഴും
പത്രങ്ങള്‍ പാടി പുകഴ്ത്തിയപ്പോഴും
അന്ന് അവസാനമായി .......
ഏട്ടന്റെ വിവാഹ സത്കാരത്തില്‍
നിന്നെ കണ്ടതും, നിന്റെ നാണം കുണുങ്ങി നടത്തവും
വിനയവും, വാചാലതയും
ഇന്നും ഓര്മമയില്‍ നിന്ന് മായാതെ .......
വാല്ക്കഷ്ണം:1999 കാര്ഗില്‍ യുദ്ധത്തില്‍ വീര മൃത്യു വരിച്ച ക്യാപ്ടന്‍ ജെറി പ്രേം രാജ് നു സമര്പി ക്കുന്നു.

No comments: