Thursday, January 1, 2015

വേവലാതി


ചേച്ചി മോളെ ഏതെങ്കിലും ഡോക്ടറെ കാണിക്കാത്തത് എന്താ. 

കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞു ഭര്‍ത്താവിനെ പിരിഞ്ഞു കഴിയുന്ന തന്റെ മരുമകളാണ് കഥാ പാത്രം. ശരിക്ക് ഒന്ന് പരിചയ പ്പെട്ടുപോലും ഇല്ല അവർ. അവൾക്കു  പിടിപ്പതിന്   പഠിക്കാൻ ഉണ്ട്. മോൻ അങ്ങ് അന്യനാട്ടിൽ ബിസിനസ്‌ തികക്കാനുള്ള ഓട്ടത്തിലും. പാവങ്ങൾ.

മോനെ അച്ഛൻ വിളിച്ചിരുന്നു. ഉണ്ണി വന്നപ്പോൾ ഏട്ടൻ പറഞ്ഞു.
എന്താവും. അവൻ വീടിലേക്ക്‌ വിളിച്ചു നോക്കി
മോനെ സോനു ഒന്നും കഴിക്കുന്നില്ല. മുറിയിൽ കയറി കതക് അടച്ചിരിപ്പാ അച്ഛൻ പറഞ്ഞു.
ഞാൻ എല്ലാം പറഞ്ഞു മനസിലാക്കിയത് അല്ലെ.
ഒരു മാസം, അപ്പോഴേക്കും പരീക്ഷ കഴിയും.
പിന്നെ കൂടെ കൊണ്ട് വരാം എന്ന്. ഫോണ്‍ കൊടുത്തേ. അവൾ എടുക്കാൻ കൂടക്കിയില്ല.ഒടുവിൽ അച്ഛൻ പറഞ്ഞു എന്തെങ്കിലും ചെയ്യണം.നീ ഒന്ന് വരുന്നതാ  നല്ലത്.

ഊണ് കഴിക്കുമ്പോൾ അമ്മ പറഞ്ഞു, ഇന്നലെ പച്ചക്കറി കൊണ്ട് വരുന്ന ശാന്തി  ചോദിക്കുന്നു, എന്താ മോൾക്ക്‌ വിശേഷം ആവാത്തത് എന്ന്.
വീടിനു പുറത്തു പോകാൻ വയ്യ. എല്ലാപേരും ഉപദേശം തന്നെ. ഡോക്ടറെ കാണണം. ഏതു ആശുപത്രി ആണ് നല്ലത് എന്നൊക്കെ.

ആകാശം നോക്കി ഇരുന്നാൽ അവര്ക്ക് സന്തോഷ വാർത്ത‍ കിട്ടില്ല എന്ന് അമ്മക്ക് പറഞ്ഞു കൂടായിരുന്നോ. ഒന്ന് നേരെ കാണാൻ പോലും പറ്റാതെ രണ്ടു സ്ഥലത്ത് കഴിയുന്ന വിഷമം അവർക്കല്ലേ അറിയൂ. ചേച്ചി  പിന്താങ്ങി.

അവൻ സോനു വിനോട് പറഞ്ഞു ``വാ നമുക്ക് ഒന്ന് പുറത്തു പോയി വരാം. വളരെ അലസമായി വേഷം ചെയ്തു അവൾ അവനോടൊപ്പം ഇറങ്ങി.

നേരെ വേണുവിന്റെ വീടിലേക്ക്. അവനോടു സ്വകാരമായി എല്ലാം പറഞ്ഞു. അപ്പോൾ ആണ് അവൻ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. സോനു മരണത്തെ വല്ലാതെ പ്രണയിച്ചു തുടങ്ങി ഇരിക്കുന്നു.

ചിലപ്പോൾ ചില പെണ്‍ കുട്ടികൾ ഇങ്ങനെ കാണിക്കാറുണ്ട്. മരുന്ന് കൊണ്ടേ മാറൂ. കൂട്ടുകാരൻ പറഞ്ഞപ്പോൾ അവൻ വിയര്ത്ത് പോയി.
ഒരു ആഴ്ച വീട്ടില് നിന്ന് മനസില്ലാ  മനസോടെ അവൻ തിരിച്ചു  പോയി.

അപ്പോഴും നാട്ടുകാർ ചോദിച്ചു കൊണ്ടിരുന്നു. എന്താ ഏതെങ്കിലും അശുപത്രിയിൽ കാണിക്കാത്തത്.

No comments: