സുഷമ ആന്റി യുടെ ശബ്ദം എന്നെ പ്രാർഥനയിൽ നിന്ന് ഉണർത്തി . തിരിഞ്ഞു നോക്കുമ്പോൾ തലയിലെ വെള്ളി വരകളുടെ എണ്ണം കൂടിയിട്ടുണ്ട്. വേറെ ഒരു മാറ്റവും വന്നിട്ടില്ല. ആന്റി ഗ്രാമത്തിൽ എത്തിയിട്ട് 20 വര്ഷം തികയുന്നു. അന്ന് 70 വയസുള്ള വാസുവേട്ടന്റെ കൈ പിടിച്ചു 58 വയസുള്ള ആന്റി വന്നു ഇറങ്ങുമ്പോൾ എല്ലാവര്ക്കും അതിശയം ആയിരുന്നു. അന്ന് ആന്റി നേരെ പോയതും ആശുപത്രിയിലേക്ക് ആയിരുന്നു. പ്രഷർ കൂടിയ വാസുവേട്ടന്റെ ചികിത്സക്ക് ആയി.
പിന്നീടാണ് കഥകൾ അറിയുന്നത്. പണ്ട് നാളും, പൊരുത്തവും ഒക്കെ ചേർന്ന്മുടക്കിയ ആന്റിയുടെ വിവാഹം. ഏട്ടന്റെ കൂടുകാരൻ അങ്ങനെ മനസ്സിൽ നിന്നും ഇറങ്ങി പ്പോകാത്തത് കൊണ്ട്, ആന്റി പിന്നെ വിവാഹം കഴിച്ചില്ല. വാസുവേട്ടൻ നളിനി ആന്റിയെ ജീവിതത്തിലേക്ക് കൈ പിടിച്ചു.
നളിനി ആന്റിയും വാസുവേട്ടനും തമ്മിലുള്ള സ്നേഹം അവിടെ എല്ലാം അറിയപ്പെട്ടിരുന്നു. ആന്റിയുടെ പിറന്നാൾ ആ ഗ്രാമം മുഴുവൻ ക്ഷണിച്ചു ആഘോഷിക്കുമായിരുന്നു. അവര്ക്ക് ജനിച്ച നാലു കുട്ടികള്ക്കും രണ്ടോ മുന്നോ ദിവസത്തെ ആയുസ് മാത്രേ ദൈവം കൊടുത്തുള്ളൂ. ആ ദു:ഖം അറിയാതിരിക്കാൻ കുടുംബത്തിലെ മറ്റു കുട്ടികളെ വളര്ത്തി അവർ കഴിഞ്ഞു. നളിനി ആന്റിയുടെ അകാല നിര്യാണത്തോടെ വാസുവേട്ടൻ ഒറ്റപ്പെട്ടു.
എടുത്തു വളർത്തിയവർ ഒന്ന് ഒന്നായി വിവാഹിതർ ആയി പടി ഇറങ്ങി. ഒപ്പം നല്ലൊരു ഭാഗം സ്വത്തും.
എടുത്തു വളർത്തിയവർ ഒന്ന് ഒന്നായി വിവാഹിതർ ആയി പടി ഇറങ്ങി. ഒപ്പം നല്ലൊരു ഭാഗം സ്വത്തും.
പിന്നെ നോക്കാൻ ആളില്ലാതെ ഭക്ഷണം കഴിക്കാതെ വാസുവേട്ടൻ ബുദ്ധി മുട്ടിയപ്പോൾ വീണ്ടും സുഷമ ആന്റി ആ ജീവിതത്തിൽ വന്നു. അപ്പോൾ നാളും തിഥിയും ഒന്നും ആര്ക്കും പ്രശ്നം ആയില്ല. ഇന്ന് വാസുവേട്ടൻ പിരിയുന്നതിനും ഒരു വര്ഷം മുൻപ് വളർത്തു മകളിൽ നിന്ന് തിരികെ വാങ്ങിയ കുറച്ചു ഭൂമിയിൽ ക്ഷേത്രത്തിനു അടുത്തായി ആന്റി, ഭഗവാനെ കണി കണ്ടു ഉണര്ന്നു കഴിയുന്നു.
എപ്പോഴും പറയാറുണ്ട് തത്വം അറിഞ്ഞു ഭഗവാനെ പൂജിക്കണം എന്ന്. ``എന്റെ ഭക്തരെ കനിവോടെ സേവിക്കുന്നതും'' ഭഗവാനു വളരെ ഇഷ്ടപ്പെട്ട പൂജ ആണ് എന്നതിനെ സത്യമാക്കി, പ്രണയത്തിനു മറ്റൊരു നിർവചനം നല്കി സുഷമ ആന്റി സന്തോഷത്തോടെ, പ്രാർഥനയോടെ നമുക്ക് മുന്നിൽ നിൽക്കുന്നു....
No comments:
Post a Comment