ഇവിടെ ഇതുവരെ
പഠിച്ച ആരും തോറ്റിട്ടില്ല. പ്രിൻസിപ്പൽ ഘോരഘോരം പ്രസംഗിച്ചു.
വേണു ഏട്ടന്
ഇപ്പോഴും തെറ്റിയില്ല. സിറ്റി യിലെ ഏറ്റവും നല്ല ട്രെയിനിംഗ് സെന്റർ തന്നെയാ
ഇപ്പോഴും തെരഞ്ഞെടുത്തത്. അവൻ വിചാരിച്ചു.
ഇനി ``പഠിച്ചു മിടുക്കനാവുക അത് നിന്റെ ജോലി ആണ്''.
ഏട്ടൻ ഓര്മിപ്പിച്ചു.
``ഇവൻ മിടുക്കനാ''
ആദ്യ ദിവസം തന്നെ പ്രിൻസിപ്പൽ വിധി എഴുതി.
അവസാനം അവന്റെ ഊഴ
മായി. പത്താം തരം കൊല്ല പരീക്ഷക്ക് പോലും ഇത്രയും പിരിമുറുക്കം അറിഞ്ഞിട്ടില്ല.
ചുറ്റും കൂക്കി
വിളിച്ചും കയ്യടിച്ചും കൂടുകാർ. ആത്മ
വിശ്വാസത്തോടെ അവൻ പരീക്ഷക്ക് കയറി. പെട്ടെന്ന് എന്തോ
തടയുന്ന പോലെ.
അവൻ അഞ്ഞു
ചവിട്ടി ``പുറത്തേക്കു പോകാൻ സമയം എന്താ പറ്റിയത്’’.
പിന്നീടാണ് അവനു വണ്ടി ഓഫ് ആയി എന്ന്
മനസിലായത്. ലൈസൻസ് കിട്ടിയില്ലേലും, സ്ഥാപനത്തിന് റെക്കോർഡ് നേടാൻ കഴിഞ്ഞ ആഹ്ലാദത്തിൽ അവൻ ഹെൽമെറ്റ് അഴിച്ചു
മാറ്റി.
No comments:
Post a Comment