കാലമേ നീയെന്നെ വല്ലാതെ
പുകഴ്ത്തരുത്
ഞാന്‍ അഹങ്കാരി ആയി
പ്പോയാലോ....
കാലമേ നീയെനിക്ക് ദു:ഖവും
തരൂ
ഞാന്‍ ഉമിത്തീയില്‍ നീറി
പത്തര മാറ്റ് ആയിടട്ടെ
കാലമേ നീയെന്നെ വെറുത്തു
കൊള്ളൂ
എനിക്ക് ഉത്തമ ഗുണപാഠം
ഏകാന്‍
കാലമേ നീ തന്ന അവഗണനക്ക്,
കണ്ണ്നീരിനു, തോല്‍വികള്‍ക്ക്
പരിഹാസങ്ങള്‍ക്ക്
എല്ലാറ്റിനും നന്ദി
കാരണം അതൊക്കെ ആണ്എന്നെ ഞാന്‍ ആക്കിയത്
No comments:
Post a Comment