ഇന്നും എന്നോര്മയി ല്‍
മായാതെ നില്ക്കുന്നു
നെഞ്ചുരുക്കുന്നോരാ കാഴ്ച
ചില്ല വേര്പെട്ടു ഒരു ഊഞ്ഞാല്‍
മണ്ണില്‍ കിടക്കുന്നതും
കൂടില്ലാ പക്ഷികള്‍ ചേക്കേറാന്‍
കലപില കൂട്ടുന്നതും
ചക്കര മാമ്പഴം കൊതിയോടെ
കറുമ്പും അണ്ണാരക്കണ്ണന്‍
വീട് തേടി നടക്കുന്നതും
വ്യഥിതഹൃദയര്‍ അവര്‍
കൂടറ്റ കൂട്ടുകാര്‍
ചക്കരമാവിന്‍ സ്ഥാനത്തെ
പെരും കുഴിയതി ല്‍
കണ്ണ് തറഞ്ഞു നില്ക്കവേ
അവസാന ചില്ലയും ഏറ്റിയാ
ലോറിയും യാത്ര ചൊല്ലിപ്പിരിഞ്ഞതും
ഉള്ളില്‍ തളര്ന്നിരിക്കും അമ്മയും
കണ്ണീര്‍ ഉണങ്ങാതെ ചേച്ചിയും
കൊത്തി വച്ചൊരു ചിത്രത്തില്‍ എന്നപോല്‍
No comments:
Post a Comment