Friday, January 2, 2015

അന്ധവിശ്വാസം


സമയം രാത്രി 8.30. 
പൂപി നിർത്താതെ കുരച്ചു 
ടോർച്ചു മിന്നിച്ചപ്പോൾ 
ബഷീർ കഥയിലെ സഖാവ് മൂർഖൻ
ചുറ്റും വിഷം ചീറ്റി അവനു നേരെ അടുക്കുന്നു
`ചേര ആണോ’ ഞങ്ങള്‍ സംശയിച്ചു.....
`ഇല്ല നെറുകയിൽ മൂർഖന്റെ
അടയാളം തെളിഞ്ഞു കാണാം'.
ഒരു വഴി പോക്കന്‍ പറഞ്ഞു
`വാ നമുക്ക് ഇവനെ തട്ടി കളയാം'
വേറൊരാള്‍ തയാറായി വന്നു.
വേണ്ട, കൊല്ലണ്ട.......
``സർപ്പശാപം തലമുറകളോളം പിൻ തുടരും''.
അമ്മൂമ്മ പറയാറുള്ളത് ഓർത്ത്
പെങ്ങള്‍ എതിര്ത്തു
ഓരോ അന്ധ വിശ്വാസം.
ഏട്ടൻ കളിയാക്കി.
ആരോ സുരേഷിന്റെ നമ്പറില്‍ വിളിച്ചു.
``അത് പൊത്തിൽ കയറാതെ നോക്കിക്കോ''
സുരേഷിന്റെര മറുപടി
വിളക്ക് കൊളുത്തി എല്ലാപേരും കാത്തിരുന്നു
പൂപി അതിനെ ഇടം വലം തിരിയാൻ വിടാതെ......
``സുരേഷ് തമ്പാനൂർ നില്ക്കുന്നെ ഉള്ളൂ.
തല്ലി ക്കൊന്നിട്ടു വേറെ പണി നോക്കാതെ’’
ഒരു നാട്ടുകാരൻ പിറുപിറുത്തു.
`അതാ ഓട്ടോ വരുന്നുണ്ട്.
വഴി യാത്രക്കാരൻ പറഞ്ഞു.
മൂന്നു നാലു മണിക്കൂർ അധ്വനിച്ചിട്ടോ
പൂപിയും സഖാവും തളർന്നു
ആൾക്കാരുടെ ശ്രദ്ധ ഒന്ന് മാറിയതും സഖാവ്,
അടുത്ത പൊത്തിലേക്ക്.........
`ചെറിയ കുട്ടി ഉള്ളതാ വേഗം കണ്ടു പിടിക്ക്'
അമ്മാവൻ തിടുക്കം കൂട്ടി
ഇത്രേം നേരം കാവൽ ഇരുന്നിട്ട്,
അവരുടെ വാക്കുകളിൽ നിരാശ.
അപ്പോള്‍.........
പൂപി വീണ്ടും കുരച്ചു ചാടി.
മതിലിലെ കല്ല്‌ മാറ്റി
സുരേഷ് അതിനെ പൊക്കി
നാട്ടുകാരുടെ ആവേശം ഇരട്ടിച്ചു
ഗിന്നസ് ബുക്കില്‍ കയറിയ താന്‍
സിനിമയ്ക്കും ഒക്കും എന്നാ ഭാവത്തില്‍
സഖാവ് അവരുടെ നേര്ക്ക്ാ‌ ചീറി നിന്നു
മൊബൈലില്‍ പലതരം ഭാവങ്ങള്‍ പകര്ന്ന്
അവന്‍ ചാക്കിലേക്ക് കയറി
എനിക്ക് ഇനിയും വരേണ്ടി വരും
കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും......
അവൾക്കു പേടി തോന്നി
എന്നാലും .........
അന്ധവിശ്വാസം ആ ജീവിയെ
രക്ഷപ്പെടുത്തി എന്നവൾ സമാധാനിച്ചു.

No comments: