Friday, January 2, 2015

കർഷക ശ്രീ


ഉറക്കം ഒന്ന് കുറക്കാൻ കിളച്ചു ഞാൻ എൻ ഭൂമി
മണ്ണും മണലും കമ്പോസ്റ്റും നിറച്ചു വച്ച് ചാക്കിൽ 
ഒരു പിടി വിത്ത് വാരി എറിഞ്ഞു
വീണു അത് അങ്ങുമിങ്ങും
കളകൾ കയറാതെ, കാലി കയറാതെ
കാവലിരുന്നു ഞാൻ
ആദ്യ മുള യൊന്നു കണ്ടു
നിറഞ്ഞു എൻ മനവും
കൊയ്ത്തു കഴിഞ്ഞപ്പോൾ നൂറു മേനി
കവിഞ്ഞു എൻ പണപ്പെട്ടി
കൃഷി അറിയാതെ ഞാനും
മണ്ണ് ചതിക്കില്ല എന്ന് ഓർത്തു വിനീതയായി .......

No comments: