കോളേജില്‍ വച്ച് വെള്ളി
ആഴ്ച
അവള്‍ അവനോടു ചൊല്ലി
വയ്യ, ഇനി രണ്ടു നാള്‍
നിന്നെ കാണാതെ……
അവന്‍ പറഞ്ഞു
എനിക്കും ......
എന്നാലും രണ്ടു ദിവസം അല്ലേ
ഓണാവധിയും ക്രിസ്തുമസ്
അവധിയും
തുടങ്ങിയ ദിവസം അവള്‍
മൊഴിഞ്ഞു,
പറ്റില്ല എനിക്ക്......
അപ്പോള്‍ അവന്‍റെ മറു മൊഴി
എനിക്കും..........
എന്നാലും പത്തു ദിവസം അല്ലേ
പിന്നെ .......
പരീക്ഷ തീരുന്ന ദിവസം
ഇലഞ്ഞി ചോട്ടില്‍ അവള്‍
വിതുമ്പി
ഇനി എങ്ങനെ ഞാന്‍ .........
അവന്‍ മൊഴിഞ്ഞു
എനിക്കും.........
എന്നാലും ഒരു ജോലി കിട്ടും
വരെ......
ഒടുവില്‍ ........
അവന്‍റെ ജീവിതത്തിന്‍റെ പടിക്കു
പുറത്തായപ്പോള്‍
ഓടി എത്തി അവള്‍ തേങ്ങലോടെ......
അപ്പോഴും അവന്‍ പറഞ്ഞു
എനിക്കും........
എന്നാലും ഒരു ജന്മം അല്ലേ ……………….
ഓര്‍ത്തു വയ്ക്കാം അടുത്ത
ജന്മത്തിലേക്കു........
No comments:
Post a Comment