അത് പെയ്തു
കൊണ്ടിരിക്കുന്നു
ഇട തടവില്ലാതെ
കാല ദേശ ഭേദമില്ലാതെ
ചിലര്‍ക്ക് അത് വെറും ഒരു
ചിണുങ്ങി മഴ മാത്രം
ചിലരില്‍ വേന ല്‍മഴ
അനുഭവങ്ങളുടെ തീ ചൂടില്‍
ഒന്ന് തണുപ്പിച്ചു, ഒരു
സുഗന്ധം പരത്തി
ഒഴിയുന്ന വേനല്‍ മഴ
ചിലര്‍ക്ക് അതൊരു വസന്ത മഴ
തളിരിട്ടു പുഷ്പിച്ചു
കായിട്ടു
വസന്തം സമ്മാനിച്ചു
മടങ്ങുന്നു
ചിലര്‍ക്ക് അതൊരു തുലാമഴ
കാറും കോളും കാറ്റും
ഇടിമുഴക്കവും ഒക്കെ
സമ്മാനിച്ച്
തിമിര്‍ത്തു ഒഴിയുന്ന
തുലാമഴ
അപൂര്‍വ്വം ചിലരി ല്‍
അതൊരു രൗദ്രമഴ
ഉരുള്‍പൊട്ടലും, നാശനഷ്ടവും
വിതച്ചു
വേരോടെ പിഴുതെറി യപ്പെടുന്ന
രൗദ്രമഴ
അപൂര്‍വ്വം ചിലരില്‍
അതൊരു ചിപ്പിക്കുള്ളിലെ
മുത്തുപോ ല്‍
ഓര്‍ത്തു വക്കാ ന്‍ കുറെ
ഓര്‍മ്മകള്‍ നിറക്കുന്ന വര്‍ണ്ണമഴ
എങ്ങനെ ആയാലും
പ്രണയമഴ പെയ്തു
കൊണ്ടിരിക്കുന്നു
ഇടതടവില്ലാതെ
No comments:
Post a Comment