ഉയിര്‍കൊണ്ടത് വാടക
ഗര്‍ഭ പാത്രത്തി ല്‍
ജനിച്ചത് വാടക വീട്ടില്‍
പിച്ച വച്ചതും പന്തലിച്ചതും
വാടക കെട്ടിടത്തില്‍
സ്നേഹിക്കാനും അവന്‍
വാടകയ്ക്ക്
ഒരു ഹൃദയം കണ്ടു വച്ചു
വാടക കൊടുക്കാഞ്ഞിട്ടോ
ആ ഹൃദയത്തിലിടം നഷ്ടം ആയി
വൈദ്യുത ശ്മശാനത്തിലായത്
കൊണ്ട് ആറടി മണ്ണും
അങ്ങനെ ഒഴുകി തീരുന്ന
വെറും ചാരമായി
അവ ന്‍ ഒന്നും അകാത്തവന്‍
No comments:
Post a Comment