തനിക്കു പകരക്കാരി വന്നത്
കണ്ണുനീരിന്‍
ഇടയിലും അവള്‍ കണ്ടു......
അവള്‍ക്കു സങ്കടം ഏറി
വന്നു.
മഞ്ഞുവീഴ്ച കൂടിക്കൂടി
വന്നു
അന്തരീക്ഷം കൂടുതല്‍
തണുക്കാന്‍ തുടങ്ങി
തന്നെ യാത്ര ആക്കാന്‍
എല്ലാവര്‍ക്കും
തിടുക്കം ഉള്ള പോലെ
തോന്നി.....
എല്ലാപേരും പുതുമയെ
ഹര്‍ഷാരവത്തോടെ
കാത്തിരിക്കുന്നു.....
ഇന്നലെ വരെ സ്നേഹത്തോടെ
ചുറ്റും നിന്നവര്‍
കണ്ണീരില്‍ കുതിര്‍ന്ന
യാത്രാമൊഴി ചൊല്ലി ……
ഡിസംബര്‍ ജനുവരിക്ക് സീറ്റ്
ഒഴിഞ്ഞു കൊടുത്തു.
No comments:
Post a Comment