അവസാനമായി ആ കാഴ്ച ഒന്ന്
കൂടി കാണണം
ചക്രവാള സീമയില്‍
സൂര്യബിംബം മറയുന്നത്
എന്നും ഒരു ഹരമാണ്........
തിരമാലകള്‍ പല തവണ കാലിനു
കൊലുസ് അണിയിച്ചു
അടുത്തേക്ക് ക്ഷണിച്ചു
ചുറ്റുപാടും വിനോദ യാത്രക്കാര്‍
ആയ കുട്ടികള്‍
അവരുടെ കലപില ശബ്ദം അലോസരം
ആകുന്നുണ്ട്
നോക്കി ഇരിക്കേ ചുമപ്പ് ഏറി
വന്നു
ചക്രവാളത്തില്‍ നിന്ന് ഒരു
കപ്പല്‍ കരയിലേക്ക്......
വരച്ചിട്ട ഒരു ചിത്രം പോലെ
മനസിന് എന്തെന്നില്ലാത്ത
ഒരു ഉന്മേഷം തോന്നി
പെട്ടന്നാണ് കുട്ടികളുടെ
നിലവിളി
ചാടി ഇറങ്ങി കുഞ്ഞിനെ കോരി എടുത്ത് കരയില്‍
എത്തിച്ചപ്പോള്‍ ആ അമ്മയുടെ
കണ്ണുകള്‍
നന്ദിയോടെ തൊഴുതു നിന്നു.........
അപ്പോള്‍ ആണ് അങ്ങ്
ഗ്രാമത്തിലെ
സ്വന്തം അമ്മയെ അയാള്‍ക്ക് ഓര്മ
വന്നത്
അയാള്‍ തന്‍റെ ആഗ്രഹം മാറ്റി വച്ച്
തിരിച്ചു നടന്നു
ഇനിയും എത്രയോ അസ്തമയങ്ങള്‍
തന്നെ കാത്തിരിക്കുന്നു
എന്ന തിരിച്ചറിവോടെ....
No comments:
Post a Comment