Thursday, January 1, 2015

സമാധി




പൂമ്പാറ്റക്ക് എത്ര ദിവസം ആണ് സമാധി
എനിക്ക് അറിയില്ല!!!!!!!!!!!
ഓരോ തരത്തിനും വെവ്വേറെ 
സമയം ആണെന്നു കേട്ടു
പക്ഷെ!!!!!!
എനിക്ക് കാലം വിധിച്ചു
പന്ത്രണ്ടു വര്ഷത്തെ സമാധി
അതില്‍ നിന്നും ഉണര്ന്നു ഞാന്‍
വര്ണ ചിറകു വിടര്ത്തി പറന്നപ്പോള്‍
എന്തൊരു സന്തോഷം......................
പക്ഷെ ഞാന്‍ എന്റെ കൂട്ടുകാരുടെ
അടുത്തേക്ക് ചെന്നെത്തിയപ്പോഴോ
അവരൊക്കെ തങ്ങളുടെ ചിറകു കൊഴിച്ചു
പരുന്തിന്റെ ചിറകുകള്‍ സ്വന്തം ആക്കി
വളരെ ഉയരത്തില്‍ എത്തിയിരുന്നു
എനിക്ക് എന്റെ് വര്ണ ചിറകു തല്ലി കൊഴിക്കാന്‍ തോന്നി
ഉയര്ന്നു പറക്കാന്‍ പറ്റാത്ത
ഈ വര്ണ ചിറകുകള്‍ ഭാരം ആകുന്ന പോലെയും

No comments: