അച്ഛന്‍ അടിച്ചു കരണം പുകച്ചപ്പോള്‍
അമ്മ പറഞ്ഞു ക്ഷമ പെണ്ണിന് അലങ്കാരം എന്ന്
ഭര്ത്താവ് അടിനാഭിയില്‍ തൊഴിച്ചു
ജീവന്റെ തുടിപ്പ് നിലച്ചപ്പോള്‍
അമ്മായി അമ്മയും ഉപദേശിച്ചു
ക്ഷമ പെണ്ണിന് ആഭരണം ആണെന്ന്.
ആസിഡ് വീണ് മുഖം പോള്ളിയപ്പോള്‍
വനിതാ പോലീസ് മൊഴിഞ്ഞു
ഒരു തവണ കൂടി ക്ഷമിക്കാന്‍.......
ഗത്യന്തരമില്ലാതെ വനിതാ കമ്മിഷന് മുന്നില്‍ നിന്നപ്പോള്‍
അവരും മൂന്നു മാസം ക്ഷമിക്കാന്‍ വിധിച്ചു
പിന്നീട് ...........
നാട്ടുകാര്‍ അയാളെ തച്ചു കൊന്നപ്പോള്‍
അവളും കരുതി `ക്ഷമ പെണ്ണിന് ഭൂഷണം’ എന്ന്
*********************************************************
No comments:
Post a Comment