സ്വര്‍ഗ്ഗ വാതില്‍ ഏകാദശി
നാ ള്‍
കാണിക്ക നല്‍കി നീ തുടങ്ങി
സഹസ്രദീപ പ്രഭയില്‍ മകര
വിളക്കും
കഴിഞ്ഞു പോയി
തിരുവാതിര നോറ്റും
നൃത്തമാടിയും
നീ തളര്‍ന്നോ
സപ്ത ദിനങ്ങളില്‍ നിന്‍
അപദാനങ്ങള്‍
വാഴ്ത്തി എത്തുന്നുണ്ട്
സപ്താഹം
അഷ്ടമേ ദിനം വിഷുക്കണി ദര്‍ശനം
ഭക്തര്‍ക്ക് നല്‍കുന്നു
ജന്മപുണ്യം
ആറാട്ട് കടവില്‍ മുങ്ങി
നിവരുമ്പോള്‍
ആലസ്യം ഒക്കെയും
വിട്ടൊഴിയും
തിരുവോണ സദ്യ വിളമ്പി നീ
നില്‍ക്കുമ്പോള്‍
എന്‍ പൊന്‍ മകന്‍ നില്‍ക്കുന്ന
പോലെ
സമ്മാനം ഏന്തി എന്‍
കുഞ്ഞുങ്ങളും
അഷ്ടമി രോഹിണിയില്‍ നീ
പുനര്‍ജനിക്കും
ബാലകന്‍ മാരുടെ ശോഭായാത്ര
പുഞ്ചിരി തൂകി നീ നയിക്കും
പിന്നെയും നീ ഒരു ചെറു
മയക്കം
നവരാത്രിയിലേക്ക്
തയാറെടുപ്പ്
നവനീത കൃഷ്ണനായി നീ
തിളങ്ങും
കണ്ണനെ കണ്‍ നിറയെ കണ്ടു
കണ്ടു
തൃക്കാര്‍ത്തികയും കടന്നു
പോകും
വൃശ്ചിക മാസത്തില്‍ ശരണം
വിളിച്ചു
ഭക്തരെ ശബരീശനു അടുത്ത്
അയക്കും
പുഷ്പാഭിഷേകം ഏറ്റു വാങ്ങി
പുതു വര്ഷവും വന്നെത്തീടും
No comments:
Post a Comment