എന്ത് പേടിയാ ഇത്?
``അമ്മക്ക് പറയാം. എന്തോ കാണുന്നതും ഓക്കാനം വരും'' --അവൾ
പറഞ്ഞു.
നമ്മുടെ വീട്ടിൽ ശുദ്ധ വായു ഉള്ളത് കൊണ്ടാ മോളെ ഇതൊക്കെ
ഇങ്ങനെ ഇഴഞ്ഞു നടക്കുന്നേ.
പറയുന്നത് ശരി
തന്നേ. മുറ്റത്ത് ഇരുന്നാൽ സമയം പോകുന്നതേ
അറിയില്ല.
എത്ര വർണ്ണ ങ്ങളാണ്
പൂമ്പാറ്റ യ്ക്ക്. കണ്ടിരിക്കാൻ സമയം തികയുന്നില്ല എന്നെ ഉള്ളൂ.
അരുണിന് ഇപ്പോഴും
കളി ആക്കാനെ അറിയൂ. അവൾ കെറുവിച്ചു.
രാവിലെ
കാപ്പിയുമായി വന്ന നിഷക്കു ചിരി അടക്കാൻ കഴി ഞ്ഞില്ല. അവൾ തല അറഞ്ഞുചിരിച്ചു.
അരുണിന് ഒന്നും മനസിലായില്ല.
അവൻ കണ്ണാടിയിൽ
നോക്കി, തലയിൽ കൈ വച്ച് പോയി. മീശ പകുതി കൂറ കൊണ്ട്
പോയിരിക്കുന്നു. ഇനി ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും.
ഓഫീസിൽ പോകാൻ നേരം അവൾ പറഞ്ഞു. ഓ! പഴയ അരുണിനെ തിരിച്ചു
കിട്ടി.
കോളേജിൽ പഠിച്ച
കാലം അവൾ ഓർത്ത് പറഞ്ഞു.
``നീ വരുമ്പോൾ ഒരു
മസാല ദോശ കൂടെ കൊണ്ട് പോരെ''. ഉച്ചക്ക് അവൾ
അവനെ വിളിച്ചു പറഞ്ഞു.
അഞ്ചു മണിക്ക്
അടുത്ത ഫോണ്‍ വന്നു.
``ഞാൻ ഹോസ്പിറ്റലിൽ
ആണ്, ജയന് ചില്ലറ പരിക്ക്.
കുറച്ചു വൈകും’’.
ദൈവമേ പവർ കട്ട്
നു മുൻപേ അവൻ എത്തണേ അവൾ പ്രാർഥി ച്ചു . ഇന്ന് അമ്മയും ഇല്ല.
ഓരോന്ന് ഓർത്തു
കിടന്നു അവൾ മയങ്ങിപ്പോയി. കണ്ണ് തുറക്കുമ്പോൾ
കറണ്ട് ഇല്ല.
അവൾ ചാടി
എണീറ്റു. അപ്പുറത്ത് എന്തോ കരണ്ട് തിന്നുന്ന ശബ്ദം. അവൾക്കു പേടി ആയി.
കാലു ടേബിളിൽ തട്ടി ഒരു ഗ്ലാസ് താഴെ വീണു. അവൾ നിലവിളിച്ചു
പോയി.
തീപ്പെട്ടി എവിടെ
അവൾ തപ്പി നടന്നു.
പെട്ടെന്ന് കുറെ
കൂറകൾ അവൾക്കു ചുറ്റും പറന്നു നടക്കാൻ തുടങ്ങി.
``ശുദ്ധ വായു ഉള്ളത്
കൊണ്ടാകും’’. അവൾ കണ്ണടച്ച് ദൈവത്തെ
പ്രാർത്ഥിച് ഇരുന്നു.
പിന്നെ കാളിംഗ്
ബെൽ അവളെ ഉണര്ത്തി.
അരുണിന്റെ
കയ്യിൽ ആണ് അവൾ ആദ്യം നോക്കിയത്.
ഭാഗ്യം അത്
ഉണ്ട്.
അവൾ പ്രതീക്ഷയോടെ
പൊതി പിടിച്ചു വാങ്ങി.
ഇത് ഒരു ടിൻ ആണല്ലോ. അവൾ അത് തുറക്കും മുൻപേ അവൻ പറഞ്ഞു ''അവസാനം ഞാൻ തീരുമാനിച്ചു''
അവൾക്കു ഒന്നും
മനസിലായില്ല.
അവന്മാര് എന്നെ
ഇന്ന് കളിയാക്കി കൊന്നു.
തുറന്നപ്പോൾ
പൊതിക്കുള്ളിൽ ഒരു ടിൻ ചുവന്ന ഹിറ്റ്.
പച്ച വെള്ളം
കുടിച്ചു കിടന്നപ്പോൾ അവൾക്കു ചിരിക്കണോ കരയണോ എന്ന് അറിയില്ലായിരുന്നു.
No comments:
Post a Comment