ഒന്നുകൂടി ചിന്തിച്ചപ്പോള്‍
ആ താലിബാന്‍ ഭീകരര്‍ എത്ര ഭേദം....
ഇവിടെ സംസ്കാര സമ്പന്നര്‍ എന്ന്
അഹങ്കരിക്കുന്ന നമുക്കിടയിലെ
കഴുകന്മാരോ ........
ഭ്രാന്തന്‍ നായയെ പോലെ
തന്റെ തൃഷ്ണ ശമിപ്പിക്കാന്‍
ബലിയാട് ആക്കുന്ന നമ്മുടെ കുരുന്നുകള്‍
ഒന്നുകില്‍ അവന്‍റെ കൂര്ത്തുമൂര്ത്ത.
നഖങ്ങള്‍ക്ക് ഇടയില്‍ പിടഞ്ഞു തീരും
അല്ലെങ്കില്‍ കൊല്ലാതെ കൊല്ലും നാം
പുറത്തു ഇറങ്ങിയാല്‍
കണ്ണുകളാല്‍ വിവസ്ത്രരാക്കും.................
കോടതി മുറിയില്‍ ചോദ്യശരങ്ങളാല്‍
പല തവണ പീഡിപ്പിക്കും
അവര്‍ മറക്കാന്‍ ശ്രമിക്കുന്ന
ഒരിക്കലും മറക്കാന്‍ ആവാത്ത
ആ പേടി സ്വപ്നത്തെ എന്നും
ഓര്മിപ്പിച്ചു ജീവിതം മുഴുവന്‍ എരിഞ്ഞു തീര്ക്കാന്‍ വിടും
എങ്ങിനെ നോക്കിയാലും ഭൂമിയില്‍
ഇന്ന് സാത്താന്‍ പിടി മുറുക്കി ഇരിക്കുന്നു ....
No comments:
Post a Comment