Thursday, January 1, 2015

ക്രിസ്തുമസ് നക്ഷത്രം



അമ്മേ ചുവന്ന നക്ഷത്രം മറക്കല്ലേ
ഇന്ന് രാവിലെയും കൂടി കുഞ്ഞു ഓര്മിപ്പിച്ചു.
ബസ്‌ ചാര്ജ് കഴിഞ്ഞു കയ്യില്‍ കഷ്ടിച്ച് അമ്പതു രൂപ ഉണ്ട്.
ബസില്‍ ഇരിക്കേ മനസ്സില്‍ വടംവലി ആയിരുന്നു--
ഒന്നര കിലോ ഓറഞ്ചും ഒരു ചുവന്ന നക്ഷത്രവും--തമ്മില്‍
കുഞ്ഞിന്റെ വയര്‍ നിറക്കണോ മനസ് നിറക്കണോ
മനസു നിറയ്ക്കാന്‍ വഴിയിലൂടെ കുഞ്ഞിനെ കൊണ്ട് നടക്കാം.
പക്ഷെ വയര്‍ അങ്ങനെ നിറയില്ലല്ലോ.
ഒടുവില്‍ ഓറഞ്ചു തന്നെ യുദ്ധം ജയിച്ചു.
പക്ഷേ “ഉണ്ണി ഈശോ” യുടെ മുഖം മാത്രം തെളിഞ്ഞില്ല........

No comments: