Thursday, January 1, 2015

പെങ്ങള്‍

ഇന്റർവ്യൂ കഴിഞ്ഞു ട്രെയിനിൽ ഇരിക്കുമ്പോൾ അവൻ  അവളോട്‌ പറഞ്ഞു. നീ നാളെ എന്റെ കമ്പനി യിൽ വാ.

പിറ്റേ ദിവസം അവനു പിന്നാലെ നടന്നപ്പോൾ അവൾ തന്റെ ജോലി സമയവും അമ്മയെ ശുശ്രുഷിക്കുന്ന സമയവും ടൂഷൻ സമയവും മനസ്സിൽ ക്രമീകരിച്ചു വച്ചു.
പുതിയ ആളിനെ അത്ര സന്തോഷത്തോടെ അല്ല മറ്റുള്ളവർ സ്വീകരിച്ചത്. ആദ്യ ദിവസം കുറെ പി സി ബി അവൾക്കു കിട്ടി. കൈ വക്കിൽ തട്ടി മുറിഞ്ഞു. നീറുന്ന കൈ ഒളിച്ചു പിടിച്ചു അവൾ നിന്നു.
അടുത്ത ആഴ്ച അവൾക്ക് പുതിയ ജോലി കിട്ടി. അവൾ മാനേജർ സാറിന്റെ ആളാണ്. അതിൽ ഒരു ഒളി അമ്പ്‌  ഉണ്ടായിരുന്നു. അവൾ വിചാരിച്ചു രക്ഷപ്പെട്ടു. മറ്റു ശല്യം ഉണ്ടാവില്ലല്ലോ.

ചരക്കു വണ്ടിയിൽ കയറ്റുമ്പോൾ എണ്ണം കുറവ്. പത്തെണ്ണം കൂടുതൽ ചെയ്തിട്ടും എന്താണ് നടന്നത് എന്ന് അവൾക്കു മനസിലായില്ല. പ്രിൻറർ ചീത്ത ആയി ഇരിക്കുകയാണ്.അവൾ സിസ്റ്റം മനഗേരുടെ അടുക്കലേക്കു ഓടി. തിരക്കായിട്ടും സാർ താഴേക്ക്‌ വന്നു.പ്രിൻറർ വർക്ക് ചെയ്തപ്പോൾ ഇറങ്ങാനുള്ള സമയം കഴിഞ്ഞു. ഒടുവിൽ എണ്ണം തികച്ചു ഓഫീസില നിന്നും ഇറങ്ങുമ്പോൾ പതിവ് ബസ് പോയിരിക്കുന്നു. ബസ് സ്റ്റോപ്പിൽ  സ്ത്രീകള് ഇല്ല. അവൾ ഒരു അറ്റത്ത്‌ ഒതുങ്ങി നിന്നു.

താൻ പോയില്ലേ. മുന്നില് ഒരു സഹപ്രവർത്തകൻ. അവൾ അയാളോട് വിവരം പറഞ്ഞു. അടുത്ത ബൂത്തിൽ കയറി ഫോണ്‍ ചെയ്തു. ഓഫീസ്   ജീപ്പിൽ വീടിനു മുന്നില് ഇറങ്ങുമ്പോൾ അച്ഛൻ കാത്ത് നില്ക്കുന്നു. അപ്പോൾ ആണ് ബന്ദ്‌ ആണ് എന്ന് അവൾ അറിഞ്ഞത്. സഹോദരന്മാരില്ലാത്ത തനിക്കു  ദൈവം തന്നതാ ഈ മൂന്നു സഹോദരന്മാരെ. പിന്നീട് അവൾ മാനേജരുടെ ആളാണ് എന്ന് കേട്ടപ്പോൾ അവള്ക്കും അഭിമാനം തോന്നി. അതെ ഞാൻ മൂന്ന് സഹോദരന്മാരുടെ പെങ്ങൾ ആണ് എന്ന്.

No comments: