രാവിലെ മുതല്‍ കാരണം അറിയാത്ത ഒരു നൊമ്പരം
മനസിനെ മഥിക്കുന്നു..........
പേനയും പിടിച്ചു പേപ്പറിന് മുന്നിലെ തപസു തുടങ്ങിയിട്ട്
മണിക്കൂറുകള്‍ ആയി
ശ്രുതി ചേര്ന്ന് വരുമ്പോള്‍ സന്ദര്ഭം ഒക്കുന്നില്ല
സന്ദര്ഭം ശരി ആയാല്‍ ശ്രുതി ചേരില്ല
ഇപ്പോള്‍ മൂന്നാമത്തേത് തുടങ്ങിയേടത്ത് തന്നെ നില്പാണ്...............
കുറിഞ്ഞി വെപ്രാളത്തോടെ കയറി ഇറങ്ങി നടക്കുന്നു
രണ്ടു ദിവസത്തിനകം അത് അമ്മ ആകും എന്ന്‍
നാണിയമ്മ പറഞ്ഞു
തന്റെ പഴയ പഞ്ഞി മെത്ത വച്ച് അവള്ക്കായി ഉണ്ടാക്കിയ
ഈറ്റില്ലം അവള്ക്കു മുള്‍ മെത്ത പോലെ
പാവം വേദന സഹിച്ചു നടക്കുക ആണ്
നാളെ ഇത് എഴുതി കൊടുത്തിട്ട് വേണം
മീനൂട്ടിയുടെ അരികിലേക്ക് പറന്നെത്താന്‍
പിന്നെ തിരക്കില്‍ നിന്നും ഒഴിഞ്ഞു പതിനഞ്ചു ദിവസം
അവള്ക്കു തന്റെ സാമീപ്യം ഏറ്റവും വേണ്ടപ്പോള്‍
എന്നാല്‍ വരികള്‍ ഒന്നും ശരി ആകുന്നില്ല
പതിയെ തുലാമഴ തുടങ്ങി.......
ഉള്ളിലെ കാര്മേഘത്തിനും കട്ടി കൂടി
പിന്നെ പതിയെ പേനയിലൂടെ പെയ്തു തോര്ന്നുൂ
ശ്രുതിയും സന്ദര്ഭവും ഇഴ ചേര്ന്ന് .............
പുറത്തു തുലാമഴ അതിന്റെ എല്ലാ
ആര്ഭാടത്തോടും കൂടി തകര്ത്തു പെയ്തു
അപ്പുറത്ത് പൂച്ച കുഞ്ഞിന്റെ നേര്ത്ത കരച്ചില്‍
കുറിഞ്ഞി മൂന്നു കുഞ്ഞുങ്ങളുടെ അമ്മ ആയിരിക്കുന്നു
പിന്നെയും വന്നു ഏട്ടന്‍ വഴി സന്തോഷ വാര്ത്ത.
``മീനൂട്ടിയും മോനും സുഖമായിരിക്കുന്നു’’.
പതിനഞ്ചു ദിവസം നേരത്തെയാ
നിന്നെപ്പോലെ ചുണക്കുട്ടന്‍’’.
പുതിയ പാട്ട് കേട്ട് ലാല്‍ പറഞ്ഞു:-
``മൂന്നും തന്നേക്ക്, നല്ല കാമ്പുള്ള വരികള്‍.......’’
No comments:
Post a Comment