Monday, January 5, 2015

ശ്രീ പദ്മനാഭന്‍



ഇത്ര നാളും മുന്നിൽ ഉള്ളഒരാ ദേവനെ കണ്ടില്ല ഞാൻ

അതോ മുന്നിൽ വരാതെ ഒളിച്ചതോ ??????????

വർഷങ്ങൾ നീണ്ട തപസിൻ ഫലമായി

ദൈവം മുന്നിൽ വന്നപ്പോൾ

കീർത്തനം മറന്നു , വരം വാങ്ങാൻ മറന്നു

പ്രാർഥന ഒന്നും വരുന്നില്ല നാവിൽ ,

ഭക്തി പ്രഹർഷത്തിൽ കണ്‍ നിറഞ്ഞിട്ടോ

ഒന്നും കാണാൻ ആവുന്നില്ലെനിക്ക്

പല വട്ടം കണ്ണ് ചിമ്മി ഞാൻ

പ്രാർഥന പരതി ഉഴറിയോരെൻ നാവിൽ

ഓടിയെത്തി വാക്കുകൾ ,

"മുദ്രകൾ അറിയില്ല, നമസ്കാരം അറിയില്ല

മുന്നിൽ നിന്നുരുകാൻ അറിയാം

നീയെന്റെ ......"

പിന്നെയാണ് ഓർത്തത്‌ അതൊരു ദേവി സ്തുതി ആയിരുന്നു .......

ഭഗവാനെ ഏതു പേരിലും വിളിക്കാമെന്ന്

ആശ്വസിച്ചു ഞാൻ

കണ്ണ് അടച്ചപ്പോൾ മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ,

വാമനന്മാർ അനുഗ്രഹവുമായി മുന്നിൽ

പിന്നാലെ പരശുരാമ ശ്രീരാമ ബാലരാമ കൃഷ്ണ

അവതാരങ്ങൾ കടന്നു പോയി,

പ്രഹ്ലാദനും ബലിയും ഹനുമാനും ദ്രൗപദിയും

ആയി എന്റെ വേഷ പകർച്ചകൾ

ആ ഓടക്കുഴൽ വിളിയിൽ മതി മറന്നു ഞാൻ

എത്ര നേരം അങ്ങനെ നിന്നുവെന്നു അറിയില്ല

കണ്ണ് തുറന്നപ്പോൾ ഞാൻ മണ്ഡപത്തിനു പുറത്തായിരുന്നു

എന്റെ ചുറ്റിനും ഇരമ്പി ആർക്കുന്നു ജനം

No comments: