മോന് രാത്രി മുഴുവന്‍ ചുട്ടു പൊള്ളി
അവന്റെ അര്ത്ഥ മില്ലാത്ത
ജല്പനങ്ങള്‍ക്ക് കാതോര്ത്തു് ഉറങ്ങാതെ
ഇരുന്നു ഞാന്‍.....
അവന്‍ ഇടയ്ക്കു `അമ്മ എവിടെ' എന്ന് നിലവിളിച്ചു
ഞാന്‍ വിളക്ക് തെളിച്ചും കെടുത്തിയും
അവന്റെു പേടി ഒഴിക്കാന്‍ നോക്കി
ഇങ്ങനെ എത്ര രാവുകള്‍ പകല്‍ ആക്കി
നെഞ്ച് നേരിപ്പോടാക്കി
കണ്ണീരുപ്പു നുണഞ്ഞു ആണ് ഓരോ അമ്മയും ........
അവരുടെ നെഞ്ചിനു സാന്ത്വനം ഏകാന്
അല്ലയോ ഭീകരാ നിന്റെ് തോക്കിന്‍-
കുഴലിനു ആകുമോ??
നീയും ഒരു അമ്മ യുടെ മകന്‍ തന്നെയോ??
നീ നുണഞ്ഞതും മുലപ്പാല്‍ തന്നെയോ ???
സംശയം ആണ് ....
ഇനി അവരുടെ ജീവിതം തീരും വരെ
വെറും കണ്ണുനീര്ത്തു്ള്ളി മാത്രം ആ പെറ്റമ്മമാര്‍
ഇവിടെ നമുക്ക് വേണ്ടത് മത പരിവര്ത്തനം അല്ലാ
മതത്തിലെ നന്മകള്‍ തിരിച്ചറിഞ്ഞു
പരസ്പര സഹിഷ്ണുത ആണ്
മതത്തിലെ നന്മകള്‍ തിരിച്ചറിഞ്ഞു
പരസ്പര സഹിഷ്ണുത ആണ്
ഇവിടെ നമുക്ക് വേണ്ടത് ചുംബന സമരമല്ല
കുഞ്ഞു ചുംബനത്തിന്റെ മാധുര്യം
തിരിച്ചറിയുന്ന മനസുകള്‍ ആണ്.
കുഞ്ഞു ചുംബനത്തിന്റെ മാധുര്യം
തിരിച്ചറിയുന്ന മനസുകള്‍ ആണ്.
No comments:
Post a Comment