സ്വയം ശപിച്ചിരുന്നു എന്‍ പാഴ് ജന്മത്തെ
നിന്നമ്മ കൈ പിടിക്കും വരെ
മാഞ്ഞു പോയോരെന്‍ വര്ണ കാഴ്ചകള്‍
വാക്കുകളിലൂടവള്‍ തിരിച്ചു തന്നു
ഊന്നുവടി ആയവള്‍ കൂടെ നിന്നു
അന്ന് ലോകം ഉറങ്ങുന്ന നേരം
മാനത്ത് അമ്പിളി ഉദിച്ചു നില്ക്കെ
എന്‍ സ്വപ്നക്കൂട്ടി ല്‍ മറ്റൊരു
പൗര്ണമിയായി ഉദിച്ചോരെന്‍ കുരുന്നെ
നിന്‍ ആദ്യ കരച്ചിലിനൊപ്പം
ഒരു അച്ഛനും ജനിച്ച നിമിഷം
മുന്നോട്ടാഞ്ഞു പോയി ഞാന്‍
വാരി എടുത്ത് ഉമ്മ വയ്ക്കാന്‍
നീ പിച്ച വച്ച് ഇടറി വീണപ്പോള്‍
ഉറക്കം ഉണര്ന്നു കരഞ്ഞപ്പോള്‍
ആദ്യമായി മാമൂട്ടിയപ്പോള്‍
നിന്‍ വളര്ച്ചയുടെ പാതയി ല്‍
ഒക്കെയും നിന്നൊപ്പം
കണ്ണുനീരില്ലാതെ കരഞ്ഞു ഞാനും
അച്ഛ ന്‍ മകള്ക്ക് തുണ ആകുന്നത്
തിരുത്തിയോരെന്‍ പൊന്നു മുത്തേ
ഇന്ന് ഈ വിവാഹവസ്ത്രത്തില്‍
നീ നിന്നീടുമ്പോള്‍ ഒരു വട്ടം മാത്രം
കാഴ്ച തിരിച്ചു കിട്ടാ ന്‍
പ്രാര്ത്ഥിച്ചു പോകുന്നു ഞാന്‍
എന്നോമലിനെ കൈ പിടിച്ചു നല്കാന്‍
ദൈവം ഒരു വരം എനിക്കും തരുമോ
നടക്കില്ല എന്നറിഞ്ഞിട്ടും
ഉള്ളില്‍ അടക്കാനാവാതെ കേഴുന്നു ഞാന്‍
No comments:
Post a Comment